ഫോട്ടോ: ട്വിറ്റർ 
Sports

'വെള്ളത്തിലെ അഭ്യാസപ്രകടനം'; പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് ട്വന്റി20 ലോകകപ്പ് നഷ്ടമാവും; ബിസിസിഐക്ക് അതൃപ്തി 

ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ടൂര്‍ണമെന്റ് നഷ്ടമാവും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ടൂര്‍ണമെന്റ് നഷ്ടമാവും. ഏഷ്യാ കപ്പിലെ ഹോങ്കോങ്ങിന് എതിരായ മത്സരത്തിന് ശേഷമാണ് ജഡേജയ്ക്ക് പരിക്കേറ്റത്. 

മുട്ടിലെ  പരിക്കിനെ തുടര്‍ന്ന് മുംബൈയില്‍ ജഡേജ ശസ്ത്രക്രിയക്ക് വിധേയനായി. ട്വന്റി20 ലോകകപ്പിന്റെ സമയമാവുമ്പോഴേക്കും ജഡേജയ്ക്ക് ഫിറ്റ്‌നസ് വീണ്ടെടുത്ത് എത്താനാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ജഡേജയുടെ പരിക്കില്‍ ടീം മാനേജ്‌മെന്റിനും കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ട്. 

ഏഷ്യാ കപ്പിനായി ദുബായില്‍ ഇന്ത്യന്‍ സംഘം താമസിച്ച ഹോട്ടലില്‍ ജഡേജ ബാക്ക് വാട്ടര്‍ എന്ന സംവിധാനത്തില്‍ പരിശീലനം നടത്തിയിരുന്നു. ഇവിടെ വെച്ചാണ് ജഡേജയ്ക്ക് പരിക്കേറ്റത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സ്‌കൈ ബോര്‍ഡ് പോലെ ഒന്നില്‍ ബാലന്‍സ് ചെയ്ത് നിന്നുള്ള സാഹസിക ഗെയിമായിരുന്നു ഇത്. അതിന് ഇറങ്ങിത്തിരിക്കേണ്ട ഒരു കാര്യവും ഉണ്ടായില്ല. വീഴുകയും കൈ ഒടിയുകയും ചെയ്തു. ഇതാണ് ശസ്ത്രക്രിയ നടത്തേണ്ടതിലേക്ക് നയിച്ചത്, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജഡേജ ട്വന്റി20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായ വിവരം ബിസിസിഐ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ ടീമില്‍ ഇടം നേടാനാണ് സാധ്യതകളെല്ലാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

ജിദ്ദയിൽ ഇറങ്ങിയ ഫിലോമിന എവിടെ? ആശങ്കയിൽ വയനാട്ടിലെ കുടുംബം

ഫ്രിഡ്ജുകളുടെ താപനില ഉയര്‍ത്തി ഹാക്കിങ്; ഫ്രാന്‍സിലെ സൈബര്‍ ആക്രമണത്തില്‍ യുഎഇയിലും മുന്നറിയിപ്പ്

'കൊച്ചിയിലെ ഫുഡ് ഡെലിവറി ജീവനക്കാരില്‍ ഭൂരിഭാഗവും ബിരുദധാരികള്‍; 39 ശതമാനവും 25 വയസ്സിന് താഴെയുള്ളവര്‍'

ഡ്യുവല്‍ സിഎന്‍ജി സിലിണ്ടര്‍; മഹീന്ദ്ര എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ നാളെ വിപണിയില്‍