Lando Norris x
Sports

കരിയറില്‍ ആദ്യം! ലാന്‍ഡോ നോറിസ് ഫോര്‍മുല വണ്‍ ലോക ചാംപ്യന്‍

മക്‌ലാരന്റെ 17 വര്‍ഷം നീണ്ട കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് ലാന്‍ഡോയും ഓസ്‌ക്കാര്‍ പിയസ്ട്രിയും

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഫോര്‍മുല വണ്‍ ലോക കിരീടം മക്‌ലാരന്‍ ഡ്രൈവര്‍ ബ്രിട്ടന്റെ ലാന്‍ഡോ നോറിസിന്. സീസണിലെ അവസാന ഗ്രാന്‍പ്രീ പോരാട്ടമായ അബുദാബി ഗ്രാന്‍പ്രീയില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് താരത്തിന്റെ നേട്ടം. കരിയറിലെ ആദ്യ എഫ് വണ്‍ കിരീടമാണ് താരം സ്വന്തമാക്കിയത്. ഡ്രൈവര്‍മാരുടെ കിരീട പോരില്‍ 423 പോയിന്റുകളുമായാണ് ലാന്‍ഡോ മുന്നേറിയത്. ഒരു പോഡിയം ഫിനിഷ് കൊണ്ടു തന്നെ ലാന്‍ഡോ കിരീടമുറപ്പിച്ചാണ് അബുദാബിയില്‍ കാറോടിച്ചത്.

മക്‌ലാരന്റെ 17 വര്‍ഷം നീണ്ട ഫോര്‍മുല വണ്‍ കിരീട നേട്ടത്തിനായുള്ള കാത്തിരിപ്പിനാണ് ലാന്‍ഡോയും സഹ ഡ്രൈവര്‍ ഓസ്‌ക്കാര്‍ പിയസ്ട്രിയും ചേര്‍ന്നു വിരമാമിട്ടത് എന്ന പ്രത്യേകതയും ഇത്തവണത്തെ കിരീട നേട്ടത്തിനുണ്ട്. റെഡ് ബുള്ളിന്റെ മാക്‌സ് വെസ്റ്റപ്പനാണ് അബുദാബിയില്‍ ചാംപ്യനായത്. മക്‌ലാരന്റെ തന്നെ ഓസ്‌ക്കാര്‍ പിയസ്ട്രിയാണ് അബുദാബിയില്‍ രണ്ടാമതെത്തിയത്.

സീസണില്‍ ഇരുവരും ചേര്‍ന്നു മക്‌ലാരന് 24 ഗ്രാന്‍പ്രീകളില്‍ 14 കിരീടങ്ങള്‍ സമ്മാനിച്ചു. 7 വീതം കിരീടങ്ങള്‍ ലാന്‍ഡോയും പിയസ്ട്രിയും പങ്കിട്ടു. പോഡിയം ഫിനിഷിങുകളുടെ കണക്കിലാണ് ലാന്‍ഡോ പിയസ്ട്രിയേയും വെസ്റ്റപ്പനേയും മറികടന്നത്.

ഓസ്‌ട്രേലിയ, മൊണാക്കോ, ഓസ്ട്രിയ, ബ്രിട്ടന്‍, ഹംഗറി, മെക്‌സിക്കോ, ബ്രസീല്‍ ഗ്രാന്‍പ്രീകളിലാണ് ലാന്‍ഡോ നോറിസ് കിരീടം സ്വന്തമാക്കിയത്. ചൈന, ബഹ്‌റൈന്‍, സൗദി അറേബ്യ, മിയാമി, സ്‌പെയിന്‍, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് പോരാട്ടങ്ങളില്‍ പിയസ്ട്രിയും കിരീടം നേടി.

ഡ്രൈവര്‍മാരില്‍ 423 പോയിന്റുകളുമായാണ് ലാന്‍ഡോ ഒന്നാമതെത്തി ചാംപ്യന്‍ പട്ടം ഉറപ്പിച്ചത്. മാക്‌സ് വെസ്റ്റപ്പന്‍ 421 പോയിന്റുമായി രണ്ടാമതും 410 പോയിന്റുമായി പിയസ്ട്രി മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു.

Lando Norris clinched his first Formula One world title in Abu Dhabi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിവീസിനെ പഞ്ഞിക്കിട്ട് ഇഷാന്‍ കിഷന്‍, 92 പന്തില്‍ 209 റണ്‍സ്; ഇന്ത്യയുടെ ജയം 7 വിക്കറ്റിന്

'പ്രധാനമന്ത്രിക്കസേരയിലിരുന്ന് മോദി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു, ഇത് ആപത്കരം'; വിമര്‍ശനവുമായി വി ഡി സതീശന്‍

ലോക സാമ്പത്തിക ഫോറത്തില്‍ ചരിത്രം നേട്ടവുമായി കേരളം: 1.18 ലക്ഷം കോടി രൂപയുടെ ധാരണാപത്രം ഒപ്പുവച്ചു

ഒമ്പതാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം: പോക്‌സോ കേസില്‍ കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

'കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളുടെയും, രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയ്യാകുന്നു'; ആരോപണങ്ങൾ തള്ളി സിപിഎം

SCROLL FOR NEXT