ആരാധകനെ പിടിച്ചു മാറ്റുന്ന സുരക്ഷാ ജീവനക്കാർ എപി
Sports

കളിക്കിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറി കോഹ്‌ലിയുടെ കാലില്‍ വീണു; ആരാധകന്‍ അറസ്റ്റില്‍ (വിഡിയോ)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്‍ മത്സരത്തിനിടെ സുരക്ഷാ ലംഘനം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിക്കയറി വിരാട് കോഹ്‌ലിയുടെ കാല്‍ പിടിച്ച ആരാധകന്‍ അറസ്റ്റില്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മത്സരത്തിനിടെയാണ് നാടകീയ സംഭവം.

ആരാധകന്‍ ഓടിയെത്തി ഗ്രൗണ്ടില്‍ വീണുകിടന്ന് കോഹ്‌ലിയുടെ കാലില്‍ പിടിക്കുകയായിരുന്നു. ആരാധകനെ ഉടന്‍ തന്നെ പിടിച്ചെഴുന്നേല്‍പ്പിച്ച കോഹ്‌ലി ആരാധകനെ ആലിംഗനം ചെയ്തു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബി കോഹ്‌ലിയുടെ കരുത്തില്‍ കൊല്‍ക്കത്തയെ തകര്‍ത്തിരുന്നു. താരം അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. താരം 36 പന്തില്‍ 59 റണ്‍സെടുത്തു. 4 ഫോറും 3 സിക്‌സും പറത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം