കൊളംബോ: ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തിൽ 61 റണ്‍സിന് പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ സൂപ്പര്‍ 8 ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുമായാണ്. മത്സരത്തിൽ ഉടനീളം ഇന്ത്യൻ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. പ്രത്യേകിച്ച്,ഇഷാൻ കിഷന്റെ ഇന്നിങ്സ് ആണ് ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.
27 പന്തില്‍ 50 റണ്‍സിലെത്തിയ ഇഷാന്‍ 40 പന്തില്‍ 77 റണ്‍സുമായാണ് കളം വിട്ടത്. 10 ഫോറും 3 സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ,ഇഷാൻ കിഷന്റെ ഈ പ്രകടനമാണ് ടീമിന്റെ തന്ത്രങ്ങൾ തകർത്തത് എന്ന് പാക് കോച്ച് മൈക്കൽ ജെയിംസ് ഹെസ്സൻ തുടർന്ന് പറഞ്ഞു.
“ഇഷാൻ ലെഗ് സൈഡിലേക്ക് മാത്രം കളിച്ച് സ്കോർ കണ്ടെത്തുന്ന കളിക്കാരനല്ല. ഗ്രൗണ്ടിന്റെ ഇരുവശത്തേക്കും ഷോട്ടുകൾ പായിക്കാൻതാരത്തിന് കഴിയും. സ്പിൻ ബൗളറെ പവർപ്ലേയിൽ കൊണ്ടുവന്നാൽ പോലും അതിനെ മറികടക്കാൻ കഴിയും. ഇഷാന്റെ വിക്കറ്റ് നേടുന്നത് ടീമിന് വെല്ലുവിളിയായിരുന്നു,” ഹെസ്സൺ പറഞ്ഞു.
ഇന്ത്യ ഉയർത്തിയ 176 റൺസ് ലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ ബാറ്റിങ് നിര തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലായി. ഇന്ത്യൻ ബൗളർമാരുടെ കൃത്യതയും ഫീൽഡിങ് മികവും ചേർന്ന് പാകിസ്ഥാനെ 114 റൺസിന് വരിഞ്ഞുകെട്ടുക ആയിരുന്നു.
അതേസമയം, ടൂർണമെന്റുകളിൽ തോൽവികൾ സംഭവിക്കാമെന്നും അതിൽ നിന്ന് വേഗത്തിൽ തിരിച്ചുവരികയാണ് വേണ്ടതെന്നും ഹെസ്സൻ പറഞ്ഞു. “ഇത് വലിയ ടൂർണമെന്റാണ്. എല്ലായ്പ്പോഴും കാര്യങ്ങൾ നമുക്ക് അനുകൂലമായി വരണമെന്നില്ല. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തെറ്റുകൾ സ്വയം വിലയിരുത്തി ശക്തമായി ടീം തിരിച്ചു വരും ” പാക് കോച്ച് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates