Manuel Neuer x
Sports

'സ്വീപ്പര്‍ കീപ്പര്‍ റിട്ടേണ്‍സ്'; വിരമിക്കല്‍ തീരുമാനം മാറ്റി ഇതിഹാസം; മാനുവല്‍ നൂയര്‍ അഞ്ചാം ലോകകപ്പിന്

ഫിഫ ലോകകപ്പ് ഫുട്‌ബോളിനുള്ള ജര്‍മന്‍ ടീമിനെ പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ബെര്‍ലിന്‍: ഗോള്‍ കീപ്പിങിനു പുതിയ ഭാഷ്യം ചമച്ച വിഖ്യാത ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ വിരമിക്കല്‍ തീരുമാനം മാറ്റി ദേശീയ ടീമില്‍ തിരിച്ചെത്തി. 40കാരനായ ഇതിഹാസ താരത്തെ ജര്‍മനിയുടെ ലോകകപ്പ് ടീമിലേക്ക് പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ തിരികെ വിളിക്കുകയായിരുന്നു. താരത്തിന്റെ അഞ്ചാം ലോകകപ്പാണിത്.

രണ്ട് വര്‍ഷം മുന്‍പാണ് സ്വീപ്പര്‍ കീപ്പറായ നൂയര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രാഖ്യാപിച്ചത്. ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരായ ആദ്യ പാദത്തില്‍ മികച്ച സേവുകളുമായി കളം വാണ താരം 40ാം വയസിലും മികവിന്റെ ഔന്നത്യത്തിലാണ്. ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം കിരീട നേട്ടം ആഘോഷിച്ച താരത്തിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

നൂയറുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് ദേശീയ ടീമിലേക്ക് തിരികെ വരാന്‍ താത്പര്യമുണ്ടോ എന്നന്വേഷിച്ചതായും അദ്ദേഹം സമ്മതം മൂളുകയായിരുന്നുവെന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ വ്യക്തമാക്കി. 2014ല്‍ ലോകകപ്പ് നേട്ടത്തിലേക്ക് ജര്‍മനിയെ നയിക്കുന്നതില്‍ നിര്‍ണായകമായി നിന്ന താരം കൂടിയാണ് നൂയര്‍.

ജര്‍മന്‍ ടീം

ഗോള്‍ കീപ്പര്‍മാര്‍: മാനുവല്‍ നൂയര്‍, ഒലിവര്‍ ബോമാന്‍, അലക്‌സാണ്ടര്‍ നുബില്‍.

പ്രതിരോധം: നിക്കോ ഷോള്‍ട്ടര്‍ബെക്ക്, ഡേവിഡ് റോം, നതാനിയല്‍ ബ്രൗണ്‍, ജൊനാതന്‍ താ, വാള്‍ഡ്മര്‍ ആന്റണ്‍, പാസ്‌ക്കല്‍ ഗ്രോസ്, ജോഷ്വ കിമ്മിച്, ഫെലിക്‌സ് എന്‍മെച്ച, മാലിക്ക് തയേവ്, അലക്‌സാണ്ടര്‍ പാവ്‌ലോവിച്, അന്റോണിയോ റൂഡിഗര്‍, ആന്‍ജലോ സ്റ്റില്ലര്‍.

മധ്യനിര, മുന്നേറ്റം: ലിയോന്‍ ഗൊരെറ്റ്‌സ്‌ക, മാക്‌സിമിലിയന്‍ ബെയര്‍, ജമാല്‍ മുസിയാല, നദീം അമിരി, ജാമി ലെവ്‌ലിങ്, കയ് ഹവെര്‍ട്‌സ്, ലെന കാള്‍, ഫ്‌ളോറിയന്‍ വിയറ്റ്‌സ്, ഡെനീസ് ഉണ്ടാവ്, നിക്ക് വാള്‍ട്ടര്‍മാഡെ, ലിറോയ് സനെ.

Germany coach Julian Nagelsmann has brought veteran goalkeeper Manuel Neuer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളിലെ മിന്നല്‍ പ്രളയം; മരണസംഖ്യ 157 ആയി, കാണാതായത് 142 ഇന്ത്യക്കാര്‍

രണ്ടാം ക്ലാസ് വരെ ഇനി ഹോംവര്‍ക്ക് ഇല്ല; പഠന രീതികള്‍ മാറും, യുഎഇയിലെ സ്‌കൂളുകളില്‍ അടിമുടി മാറ്റം

ഫ്രിഡ്ജിൽ തണുപ്പ് കുറവാണോ? കാരണമിതാണ്

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവർ വെന്തു മരിച്ചു

എഴുത്തുകാരൻ ടി കെ ഡി മുഴപ്പിലങ്ങാട് അന്തരിച്ചു