Australia reach knockouts ap
Fifa World Cup 2026

5 ​ഗോൾ ത്രില്ലറിൽ യുഎസ്എയെ വീഴ്ത്തി തുർക്കി ജയിച്ച് മടങ്ങി; പരാ​ഗ്വയെ തളച്ച് ഓസ്ട്രേലിയ നോക്കൗട്ടിൽ

ഗ്രൂപ്പ് ഡിയിൽ നിന്നു യുഎസ്എ ​ഗ്രൂപ്പ് ചാംപ്യൻമാരായും ഓസ്ട്രേലിയ രണ്ടാം സ്ഥാനക്കാരായും അവസാന 32ൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

വാഷിങ്ടൺ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ നിർണായക പോരിൽ ഓസ്‌ട്രേലിയ- പാര​ഗ്വെ മത്സരം ഗോൾരഹിത സമനിലയിൽ. ഇതേ ​ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ആതിഥേയരായ യുഎസ്എയെ 3-2നു വീഴ്ത്തി തുർക്കി ജയത്തോടെ നാട്ടിലേക്ക് മടങ്ങി. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ തുർക്കിക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ സാധിച്ചില്ല. യുഎസ്എ ആദ്യ രണ്ട് കളിയും ജയിച്ച് നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പാക്കിയിരുന്നു. നിലവിൽ ഈ ​ഗ്രൂപ്പിൽ നിന്നു യുഎസ്എ ​ഗ്രൂപ്പ് ചാംപ്യൻമാരായും ഓസ്ട്രേലിയ രണ്ടാം സ്ഥാനക്കാരായും അവസാന 32ൽ എത്തി.

തുർക്കി ഈ ലോകകപ്പിലെ ആദ്യ ജയമാണ് അവസാന പോരിൽ സ്വന്തമാക്കിയത്. പക്ഷേ അവർക്ക് ജയത്തോടെ ടൂർണമെന്റിനോടു വിട ചൊല്ലാമെന്നു മാത്രമാണ് ജയം കൊണ്ടു കിട്ടിയത്. പിന്നിൽ നിന്ന ശേഷമാണ് തുർ‌ക്കി വിജയം പിടിച്ചത്.

ജയിച്ച് മടങ്ങി തുർക്കി

5 ​ഗോൾ പിറന്ന ത്രില്ലറിൽ മൂന്നാം മിനിറ്റിൽ ഓസ്റ്റൺ ട്രസ്റ്റിയിലൂടെ യുഎസ്എ ആണ് ആദ്യം ലീഡെടുത്തത്. ഏഴു മിനിറ്റിനു ശേഷം തുർക്കി അർദ ഗുലറിലൂടെ സമനില പിടിച്ചു. ഈ ലോകകപ്പിൽ മൂന്ന് കളികളിൽ നിന്നായി തുർക്കി നേടുന്ന ആദ്യ ഗോളാണിത്. പിന്നീട് 31 മിനിറ്റിൽ ബാരിസ് അൽപർ യിൽമാസിലൂടെ തുർക്കി ഇത്തവണ ലീഡ് പിടിച്ചു.

രണ്ടാം പകുതി തുടങ്ങി 49ാം മിനിറ്റിൽ സെബാസ്റ്റ്യൻ ബെർഹാൽറ്റർ യുഎസ്എയെ ഒപ്പമെത്തിച്ചു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഇൻഞ്ച്വറി ടൈമിന്റെ എട്ടാം മിനിറ്റിലാണ് തുർക്കിയുടെ വിജയ ഗോളെത്തിയത്. കാൻ അയ്ഹാന്റെ ​ഗോളിലാണ് തുർക്കി അഭിമാന വിജയം പിടിച്ചത്.

ജയിക്കാതെ ​ഗോളടിക്കാതെ സോക്കറൂസ് 32ൽ

റൗണ്ട് 32 ഉറപ്പാക്കാൻ പരാ​ഗ്വെയ്ക്ക് ജയം അനിവാര്യമായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് തോൽവി ഒഴിവാക്കൽ മാത്രമായിരുന്നു നിർബന്ധം. മത്സരത്തിൽ ഇരു ടീമുകളും മുന്നേറ്റം നടത്തിയെങ്കിലും ഗോൾ പിറന്നില്ല. ഗ്രൂപ്പിൽ നിന്ന് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഓസ്‌ട്രേലിയയ്ക്ക് തോൽവി ഒഴിവാക്കിയാൽ മതി എന്നതിനാൽ അവർ മികച്ച രീതിയിലാണ് പൊരുതിയത്. എതിർ ഗോൾമുഖം വിറപ്പിക്കുന്നതിലും അവർ വിജയിച്ചു. ഒട്ടേറെ അവസരങ്ങളുണ്ടായിട്ടും ഗോളാക്കി മാറ്റാൻ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞില്ല. മറുഭാഗത്ത് പരാ​ഗ്വെ തുടക്കത്തിൽ പ്രതിരോധത്തിൽ ഊന്നി കളിച്ചെങ്കിലും മത്സരത്തിലേക്ക് പതുക്കെ തിരികെ വന്നു. ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഓസ്ട്രേലിയൻ പ്രതിരോധത്തിൽ തട്ടി നിന്നു.

നാല് പോയിന്റോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. എന്നാൽ മികച്ച ​ഗോൾ ശരാശരിയിൽ ഓസ്ട്രേലിയ നോക്കൗട്ടുറപ്പിക്കുകയായിരുന്നു. മികച്ച 8 ടീമുകളിൽ ഒന്നായി നോക്കൗട്ട് ഉറപ്പിക്കാനാവുമെന്ന പ്രതീക്ഷ പരാ​ഗ്വെയ്ക്ക് ഇപ്പോഴുമുണ്ട്.

Australia booked their place in the Round of 32 after holding Paraguay to a hard-fought 0-0 draw in their final Group D match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാദ ബജറ്റ് നിർദ്ദേശങ്ങൾ: മുഖ്യമന്ത്രി വിഡി സതീശന് പിന്തുണയുമായി ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും; മന്ത്രിസഭയിൽ പുതിയ 'അച്ചുതണ്ട്'

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്ത് തട്ടിക്കൊണ്ടുപോയി, രക്ഷപ്പെട്ടെത്തിയ പെണ്‍കുട്ടിയെ മറ്റൊരാള്‍ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചത് ഒരു മാസം; രണ്ട് സംഘങ്ങള്‍ക്കെതിരെ പോക്‌സോ കേസ്

ഐഎൻടിയുസി വേദിയിൽ മുഖ്യമന്ത്രി എത്തിയില്ല; ഉദ്ഘാടനമില്ലാതെ സമ്മേളനം പിരിഞ്ഞു

വൻ അഴിച്ചു പണിക്ക് കോൺ​ഗ്രസ്, പ്രിയങ്കയ്ക്ക് ചുമതല നിശ്ചയിക്കും; കേരളത്തിൽ അടക്കം പുതിയ പിസിസി അധ്യക്ഷന്മാർ വരും

നിപയെ പൂട്ടണ്ടേ ? വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ റിസർച്ച് ഫെലോയാകം