ഇക്വഡോര്‍ - ക്യുറസാവ്‌ മത്സരത്തില്‍ നിന്ന്‌ 
Fifa World Cup 2026

എലോയ് റൂമിന്റെ 15 സേവുകള്‍! ഇക്വഡോറിനെ സമനിലയില്‍ തളച്ച് ലോകകപ്പിലെ ആദ്യ പോയിന്റ് സ്വന്തമാക്കി ക്യുറസാവ്‌

ആദ്യ മത്സരത്തില്‍ ഐവറി കോസ്റ്റിനോട് പരാജയപ്പെട്ട ഇക്വഡോറിന് ഈ സമനില വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കാന്‍സാസ് സിറ്റി: ഫുട്‌ബോള്‍ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തില്‍ കരുത്തരായ ഇക്വഡോറിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ക്യുറസാവ്‌ ചരിത്ര നേട്ടത്തില്‍. ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഗോളുകളൊന്നും പിറക്കാതിരുന്നതോടെ മത്സരം 0-0 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ജര്‍മ്മനിയോട് ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞ ക്യുറസാവിന്‌, ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ പോയിന്റാണിത്.

മത്സരത്തിലുടനീളം ഇക്വഡോര്‍ ആക്രമണം അഴിച്ചുവിട്ടെങ്കിലും ക്യുറസാവ്‌ ഗോള്‍കീപ്പര്‍ എലോയ് റൂമിന്റെ അവിശ്വസനീയ പ്രകടനമാണ് ടീമിന് രക്ഷയായത്. ഇക്വഡോര്‍ നായകന്‍ എന്നര്‍ വലന്‍സിയയുടെയും ഗോണ്‍സാലോ പ്ലാറ്റയുടെയും ഗോളെന്നുറച്ച നിരവധി മുന്നേറ്റങ്ങളാണ് റൂം തട്ടിയകറ്റിയത്. മത്സരത്തില്‍ ആകെ 15 തകര്‍പ്പന്‍ സേവുകളുമായി താരം കളം നിറഞ്ഞു. ലോകകപ്പ് മത്സരങ്ങളിലെ ഏറ്റവും കൂടുതല്‍ സേവുകളെന്ന റെക്കോഡ് റൂം സ്വന്തം പേരിലാക്കി. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഇക്വഡോര്‍ താരം ജോര്‍ഡി കൈസെഡോയുടെ ഒരു ഹെഡര്‍ പോസ്റ്റില്‍ തട്ടി തെറിച്ചതും അവര്‍ക്ക് നിര്‍ഭാഗ്യമായി.

മറുഭാഗത്ത് കൗണ്ടര്‍ അറ്റാക്കുകളിലൂടെ കുറസാവോയും ഇക്വഡോര്‍ പ്രതിരോധത്തെ പരീക്ഷിച്ചു. ജുറീന്യോ ബാക്കൂണയുടെ ഒരു ഷോട്ട് ഇക്വഡോര്‍ കീപ്പര്‍ ഹെര്‍ണാന്‍ ഗാലിന്‍ഡസ് കഷ്ടിച്ചാണ് രക്ഷപ്പെടുത്തിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഇക്വഡോറിന് അനുകൂലമായി വന്ന ഒരു പെനാല്‍റ്റി അപ്പീല്‍ വാര്‍ പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചതും ക്യുറസാവിന്‌ തുണയായി. സമനിലയോടെ ഇരുടീമുകള്‍ക്കും ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ പോയിന്റ് വീതമായി. ആദ്യ മത്സരത്തില്‍ ഐവറി കോസ്റ്റിനോട് പരാജയപ്പെട്ട ഇക്വഡോറിന് ഈ സമനില വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

FIFA World Cup 2026: Ecuador vs Curacao Updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവജനങ്ങളുടെ ആശങ്കകൾ കേൾക്കണം, അക്രമത്തിലേക്ക് നയിക്കരുത്: ജന്തർ മന്തർ സമരത്തിൽ സുപ്രീം കോടതി

മക്കളുടെ ആദ്യ സിനിമയുടെ സാമ്യതകൾ പറഞ്ഞ് സുചിത്ര; പിന്നാലെ തന്റെ ആദ്യ സിനിമയുടെ പേരിന്റെ അർഥം പറഞ്ഞ് ലാലേട്ടനും

'വിദ്യാർഥികൾ ആരോടും മാപ്പ് പറയേണ്ടതില്ല, അവർ തെറ്റൊന്നും ചെയ്തിട്ടില്ല': രാഹുൽ ഗാന്ധി

ഏഴ് മണിക്കൂര്‍ നിളുന്ന ദൗത്യം; ആദ്യ സ്‌പേസ് വാക്കിന് തയാറെടുത്ത് ഇന്ത്യന്‍ വംശജനായ അനില്‍ മേനോന്‍

മണിപ്പൂര്‍ അതിര്‍ത്തിയില്‍ ഇന്ത്യ-മ്യാന്‍മര്‍ ഭൂമി കൈമാറ്റം പരിഗണനയില്‍; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം