ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച് സ്‌പെയിന്‍ ലോകകപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറില്‍. ആക്രമണ ഫുട്‌ബോളിന്റെ മനോഹരദൃശ്യങ്ങള്‍ വിരിഞ്ഞ മത്സരത്തിന്റെ 36-ാം മിനി റ്റിലും 66-ാം മിനിറ്റിലും 89-ാം മിനിറ്റിലുമായിരുന്നു സ്‌പെയിനിന്റെ ഗോളുകള്‍
മത്സരത്തിന്റെ തുടക്കം മുതല്‍ കളം നിറഞ്ഞു കളിച്ച സ്പാനിഷ് സംഘം തുടക്കം മുതലേ മികച്ച നീക്കങ്ങളാണ് നടത്തിയത്. കൗമാരതാരം ലാമിന്‍ യമാലും ഒയര്‍സബാലും ഡേവിഡ് ഒല്‍മോയുമെല്ലാം ഓസ്ട്രിയന്‍ ഗോള്‍മുഖം വിറപ്പിച്ചു. ആദ്യമിനിറ്റില്‍ തന്നെ യമാലിന്റെ ഷോട്ട് ഓസ്ട്രിയന്‍ ഗോളി തട്ടിയകറ്റി. ഏഴാം മിനിറ്റില്‍ ഒല്‍മോയും എട്ടാം മിനിറ്റില്‍ ഐമെറിക് ലപോര്‍ട്ടയും ഗോളിനടുത്തെത്തി. ഓസ്ട്രിയന്‍ കീപ്പറുടെ കൃത്യമായ ഇടപെടലുകളാണ് രക്ഷയായത്. വലതുവിങ്ങില്‍ നിന്ന് യമാല്‍ മികച്ച നീങ്ങള്‍ നടത്തി. കൗമാരതാരം ഓസ്ട്രിയന്‍ പ്രതിരോധനിരയ്ക്ക് നിരന്തരം ഭീഷണി ഉയര്‍ത്തി. കിട്ടിയ അവസരങ്ങളില്‍ ഓസ്ട്രിയയും മുന്നേറി. പക്ഷേ സ്പെയിന്‍ ഗോള്‍മുഖത്ത് അപകടംവിതക്കുന്ന തരത്തില്‍ മുന്നേറ്റങ്ങള്‍ മാറിയില്ല.
35ാം മിനിറ്റില്‍ ഓസ്ട്രിയന്‍ നായകന്‍ ഡേവിഡ് അലാബയുടെ ഗോള്‍ശ്രമവുമുണ്ടായി. എന്നാല്‍ പിന്നാലെ സ്പെയിന്‍ ലീഡെടുത്തു. 36-ാം മിനിറ്റില്‍ മിക്കല്‍ ഒയര്‍സബാലാണ് വലകുലുക്കിയത്. ഇടതുവിങ്ങില്‍ നിന്ന് മാര്‍ക്ക് കുക്കുറയ്യയുടെ പാസ് മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ഒയര്‍സബാല്‍ അനായാസം വലയിലേക്ക് അടിച്ചിട്ടു. ഗോള്‍ വീണതിന് പിന്നാലെയും യമാലും ഒയര്‍സബാലും മുന്നേറിക്കളിച്ചു. ആദ്യപകുതിയുടെ അവസാനം ഓസ്ട്രിയക്ക് മികച്ച അവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. അതോടെ ആദ്യ പകുതി ഒരു ഗോളിന് സ്പെയിന്‍ മുന്നിട്ടുനിന്നു. ആദ്യപകുതിയില്‍ 11 ഷോട്ടുകളാണ് സ്പെയിന്‍ തൊടുത്തത്. ആറ് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്കും. എന്നാല്‍ ഓസ്ട്രിയയുടെ ഒറ്റ ഷോട്ടും പോസ്റ്റിലേക്ക് പോയില്ല.
രണ്ടാം പകുതിയിലും സ്പെയിന്‍ തുടരെത്തുടരെ ആക്രമണങ്ങള്‍ നടത്തുന്നതാണ് കണ്ടത്. ഓസ്ട്രിയയാകട്ടെ തിരിച്ചടിക്കാനുള്ള ശ്രമത്തിലായിരുന്നു. അര്‍ണട്ടോവിക്കിനെ കളത്തിലിറക്കി റാള്‍ഫ് റാഗ്‌നിക്ക് മുന്നേറ്റങ്ങള്‍ക്ക് വേഗം കൂട്ടി. ഒല്‍മോയും യമാലും പലതവണ ഗോളിനടുത്തെത്തി. ഒടുക്കം 66-ാം മിനിറ്റില്‍ സ്പെയിനിന്റെ രണ്ടാം ഗോളുമെത്തി. അലക്സ് ബയേനയുടെ അസിസ്റ്റില്‍ ഹെഡറിലൂടെ താരം ലക്ഷ്യം കണ്ടു. അതോടെ ഓസ്ട്രിയ പ്രതിരോധത്തിലായി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ അവര്‍ക്കായില്ല. നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിറ്റു മാത്രം ബാക്കിയുള്ളപ്പോഴാണ് സ്‌പെയിന്‍ മൂന്നാമത്തെ ഗോളടിക്കുന്നത്. മാര്‍ക് കുകുറെലയുടെ അളന്നു മുറിച്ച ക്രോസില്‍, പോസ്റ്റിലേക്കു ലക്ഷ്യമിട്ടത് മികേല്‍ ഒയര്‍സബാല്‍. സ്‌കോര്‍ 30. ആറു മിനിറ്റ് ഇന്‍ജറി ടൈമിലും ഓസ്ട്രിയയ്ക്ക് മറുപടിയൊന്നുമില്ലാതിരുന്നതോടെ അപരാജിത വിജയവുമായി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates