ഇരട്ട ഗോള്‍ നേടിയ എംബാപ്പെ 
Fifa World Cup 2026

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

എംബാപ്പെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരമായി മാറി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ സെനഗലിനെ 3-1ന് കീഴടക്കി ഫ്രാന്‍സിന് വിജയത്തുടക്കം. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെ നേടിയ ഇരട്ട ഗോളാണ് ഫ്രാന്‍സിന് ജയം സമ്മാനിച്ചത്. ഫ്രഞ്ച് ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന റെക്കോര്‍ഡും മത്സരത്തില്‍ എംബാപ്പെ കുറിച്ചു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ സെനഗല്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 66-ാം മിനിറ്റില്‍ എംബാപ്പെ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് ഒസ്മാന്‍ ഡംബലെയ്ക്ക് പകരക്കാനായി കളത്തിലെത്തിയ ബ്രാഡ്‌ലി ബര്‍കോള 82-ാം മിനിറ്റില്‍ ലീഡ് ഇരട്ടിയാക്കി.

ഇഞ്ചുറി ടൈമില്‍ ഇബ്രാഹിം എംബായെ സെനഗലിനായി ആശ്വാസഗോള്‍ നേടി മത്സരത്തിലേക്ക് തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കി. എന്നാല്‍ തൊട്ടുപിന്നാലെ എംബാപ്പെ വീണ്ടും ലക്ഷ്യം കണ്ടതോടെ ഫ്രാന്‍സ് വിജയം ഉറപ്പിച്ചു. ഇരട്ടഗോളോടെ എംബാപ്പെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരമായി മാറി. ലോകകപ്പില്‍ താരത്തിന്റെ ഗോളുകളുടെ എണ്ണം 14 ആയി ഉയര്‍ന്നു.

2002 ലോകകപ്പിന്റെ കിക്കോഫ് മത്സരത്തില്‍ സെനഗല്‍ അന്ന് ലോക ചാംപ്യന്മാരായിരുന്ന ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചിരുന്നു. ഫ്രാന്‍സ് ആ ലോകകപ്പില്‍ ഗ്രൂപ്പിലെ ഏറ്റവും അവസാനക്കാരായാണ് പുറത്തായത്. ഇത്തവണ സെനഗലിന് അത്തരമൊരവസരം ഫ്രാന്‍സ് നല്‍കിയില്ല. മത്സരത്തില്‍ ഇരു ടീമുകളും 4-2-3-1 ഫോര്‍മേഷനിലാണ് കളത്തിലിറങ്ങിയത്.

FIFA World Cup France vs Senegal: Mbappe Breaks Giroud's All-Time Scoring Record As Les Bleus Win 3-1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും