Harry Kane ap
Fifa World Cup 2026

അപൂർവ ​'ഗോൾ' റെക്കോർഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ ഹാരി കെയ്നും

കോം​ഗോയ്ക്കെതിരെ ഇരട്ട ​ഗോളുകളുമായി ഇം​ഗ്ലീഷ് നായകൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഡിആർ കോംഗോയ്ക്കെതിരെ ഇരട്ട ഗോൾ നേടി ഇംഗ്ലണ്ടിനു 2-1ന്റെ ത്രില്ലർ ജയം സമ്മാനിച്ച ക്യാപ്റ്റൻ ഹാരി കെയ്ൻ ഒരപൂർവ റെക്കോർഡ് പട്ടികയിൽ രണ്ടാമനായി തന്റെ പേരെഴുതി ചേർത്തു. ഫിഫ ലോകകപ്പിലും യൂറോ കപ്പിലുമായി ആകെ 20 അതിലധികം ഗോളുകൾ നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം കളിക്കാരനായി ഹാരി കെയ്ൻ മാറി.

നിലവിൽ രണ്ട് ടൂർണമെന്റുകളിലുമായി അദ്ദേഹത്തിന് 20 ഗോളുകളുണ്ട് (ലോകകപ്പിൽ 13, യൂറോ കപ്പിൽ 7). 24 ഗോളുകൾ നേടിയ പോർച്ചു​ഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് (ലോകകപ്പിൽ 10, യൂറോ കപ്പിൽ 14) ഇനി കെയ്നിന് മുൻപ് നേട്ടം ആദ്യമായി സ്വന്തമാക്കിയ താരം.

നോക്കൗട്ടിലെ രാജാവ്

യൂറോ 2020ന് ശേഷം പ്രധാന ടൂർണമെന്റുകളുടെ നോക്കൗട്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം ഹാരി കെയ്നാണ്. 10 നോക്കൗട്ട് ഗോളുകളാണ് കെയ്നിന്റെ സമ്പാദ്യം. 7 ഗോളുകളുമായി ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയാണ് തൊട്ടുപിന്നിൽ. ഡാനി ഓൽമോ, കാസ്‌പർ ഡോൾബെർഗ്, ഗോൺസാലോ റാമോസ് എന്നിവർക്ക് 3 ഗോളുകൾ വീതമുണ്ട്.

ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി കെയ്ൻ മാറി (5 ഗോളുകൾ). 4 ഗോളുകൾ നേടിയ ജോഫ് ഹർസ്റ്റിനെയാണ് താരം മറികടന്നത്. 6 ഗോളുകളുള്ള ഗാരി ലീനേക്കർ മാത്രമാണ് ഇനി മുന്നിലുള്ളത്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ ​​ഗോളുകൾ നേടുന്ന ഇം​ഗ്ലണ്ട് താരമെന്ന റെക്കോർഡ് നേരത്തെ കെയ്ൻ സ്വന്തമാക്കിയിരുന്നു. ഇതിഹാസ താരം ഗാരി ലീനേക്കറെയാണ് (10 ഗോളുകൾ) കെയ്ൻ (13 ഗോളുകൾ) പിന്നിലാക്കിയത്.

England captain Harry Kane added more records to his name after scoring twice in England's 2-1 win over DR Congo in the FIFA World Cup Round of 32

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റ നീക്കം; അദാനി മാനേജ്‌മെന്റിനെ നേരിട്ട് അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

വാട്‌സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍ വിവാദമാകാന്‍ കാരണമെന്ത്‌? അറിയാം വിശദമായി

മെസിയും എംബാപ്പെയും 6 ഗോള്‍; കെയ്‌നും ഹാളണ്ടും 5 ഗോള്‍; 'ഗോള്‍ഡന്‍ ബൂട്ടിൽ' ഇഞ്ചോടിഞ്ച്

'വര്‍മന്റെ കൊലയ്ക്ക് പകരം ചോദിക്കാന്‍ വരുന്നത് ആരെല്ലാം?'; ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

സോണി ലിവ് മലയാളം മൂവി ഫിയസ്റ്റ; ‘കറക്കം’ നാളെ മുതൽ, ‘ബൾട്ടി’ ജൂലൈ 10 ന്