സ്വിറ്റ്സർലൻഡ് ടീം A P
Fifa World Cup 2026

88 വർഷങ്ങൾക്ക് ശേഷം ആ നാണക്കേട് മായ്ച്ച് സ്വിസ്സ് പട; അൾജീരിയക്കെതിരെ വിജയം, പ്രീ ക്വാർട്ടറിൽ

ബ്രീൽ എംബോളോയും ഡാൻ എൻഡോയെയുമാണ് സ്വിറ്റ്സർലൻഡിന്റെ ഗോളുകൾ നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

വാൻകൂവർ: ലോകകപ്പിലെ മറ്റൊരു നോക്കൗട്ട് മത്സരത്തിൽ അൾജീരിയയെ തകർത്ത് സ്വിറ്റ്‌സർലൻഡ് പ്രീക്വാർട്ടറിൽ കടന്നു. എതിരില്ലാത്ത 2 ഗോളുകൾക്കാണ് സ്വിസ് പടയുടെ വിജയം. ലോകകപ്പിൽ 1938-ന് ശേഷം ആദ്യമായിട്ടാണ് സ്വിസ് ടീം ഒരു നോക്കൗട്ടിൽ വിജയം നേടുന്നത്. 10-ാം മിനിറ്റിൽ ബ്രീൽ എംബോളോയും 46-ാം മിനിറ്റിൽ ഡാൻ എൻഡോയെയുമാണ് സ്വിറ്റ്സർലൻഡിന്റെ ഗോളുകൾ നേടിയത്.

1938 ലോകകപ്പിൽ ജർമനിയെ തോൽപ്പിച്ചതിന് ശേഷം ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഇതുവരെ ഒരു മത്സരം പോലും വിജയിക്കാൻ സ്വിറ്റ്‌സർലൻഡിന് കഴിഞ്ഞിരുന്നില്ല. ഇതിനു മുമ്പ് കളിച്ച ഏഴ് നോക്കൗട്ട് മത്സരങ്ങളിലും അവർ പരാജയപ്പെട്ടു. ആ ചരിത്രമാണ് സ്വിസ് പട അൾജീരിയക്കെതിരെ തിരുത്തിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ അൾജീരിയയാണ് മേധാവിത്തം പുലർത്തിയത്. എന്നാൽ ​ഗോൾ നേടാൻ അവർക്കായില്ല. അതേസമയം അൾജീരിയൻ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് സ്വിസ് പട പ്രത്യാക്രമണം നടത്തി. പതിനൊന്നാം മിനിറ്റിൽ ജോഹൻ മൻസാംബിയുടെ അസിസ്റ്റിൽ പന്ത് വലയിലെത്തിച്ച് ബ്രീൽ എംബോളോയാണ് സ്വിസ് പടയെ മുന്നിലെത്തിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 46-ാം മിനിറ്റിൽ ഡാൻ എൻഡോയെ വീണ്ടും അൾജീരിയൻ വലയിൽ പന്തിച്ച് ലീഡ് ഉയർത്തി. ഇതോടെ ​ഗോൾ മടക്കുകയെന്ന ലക്ഷ്യത്തോടെ, അൾജീരിയൻ താരങ്ങൾ പലതവണ സ്വിസ് പോസ്റ്റിലേക്ക് പന്തുമായി എത്തിയെങ്കിലും ഗോൾ മാത്രം നേടാനായില്ല. പ്രീക്വാർട്ടറിൽ കൊളംബിയ- ഘാന മത്സരത്തിലെ വിജയിയാകും സ്വിറ്റ്‌സർലൻഡിന്റെ എതിരാളികൾ.

Switzerland defeated Algeria in the FIFA World Cup and advanced to the pre-quarterfinals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

8 'സ്വർണം' നിലനിർത്തി, 20 എണ്ണം കൈവിട്ടു! ഏഷ്യൻ ​ഗെയിംസിലെ ഇന്ത്യ

രഹസ്യങ്ങളുടെ ചുരുളഴിച്ച് ശേഖർ മേനോനും പാരീസ് ലക്ഷ്മിയും; ആന്തോളജി ത്രില്ലർ 'രണ്ട് രഹസ്യങ്ങളു'ടെ ട്രെയ്‌ലർ പുറത്ത്

റബർ ടാപ്പിങിനിടെ ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം: തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ഭർത്താവിന് ഗുരുതര പരിക്ക്

സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കുള്ള പുതിയ ബില്ലിന്റെ കരട് തയ്യാറായി; നിയന്ത്രണങ്ങളില്‍ ഇളവ്

കണ്ണാറ ഗവേഷണ കേന്ദ്രത്തിൽ നിന്ന് വാങ്ങിയ ചങ്ങാലിക്കോടൻ ടിഷ്യുകൾച്ചർ വാഴകൾ ചതിച്ചു: 81-കാരനായ കർഷകന് പതിനായിരങ്ങളുടെ നഷ്ടം