tunisia vs netherlands ap
Fifa World Cup 2026

കൻസാസ് സിറ്റിയിൽ പൂത്ത 'ഓറഞ്ച് വസന്തം'! ടുണീഷ്യയെ തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്‍മാര്‍

2 ജയവും 1 സമനിലയുമായി നെതര്‍ലന്‍ഡ്‌സ് നോക്കൗട്ടില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കന്‍സാസ് സിറ്റി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ അവസാന പോരാട്ടത്തില്‍ ടുണീഷ്യക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഗ്രൂപ്പ് ചാംപ്യന്‍മാരായി നെതര്‍ലന്‍ഡ്‌സ് നോക്കൗട്ടില്‍. ഒന്നിനെതിരെ 3 ഗോളുകള്‍ക്കാണ് ഓറഞ്ച് സംഘം വിജയിച്ചത്. മൂന്ന് കളിയും തോറ്റ ടുണീഷ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി.

കളിയുടെ മൂന്നാം മിനിറ്റില്‍ ടുണീഷ്യ ക്യാപ്റ്റന്‍ ഏലീയാസ് സ്ഖീരിയാണ് നെതര്‍ലന്‍ഡ്‌സിനു ഓണ്‍ ഗോള്‍ രൂപത്തില്‍ ലീഡ് സമ്മാനിച്ചത്. പിന്നാലെ ഏഴാം മിനിറ്റില്‍ ബ്രിയാന്‍ ബ്രോബി രണ്ടാം ഗോള്‍ നേടി ലീഡുയര്‍ത്തി. 54ാം മിനിറ്റില്‍ ഹസീം മസ്തുരി ടുണീഷ്യയ്ക്കായി ഒരു ഗോള്‍ മടക്കിയെങ്കിലും 8 മിനിറ്റിനുള്ളില്‍ യാന്‍ പോള്‍ വാന്‍ ഹെക്കിലൂടെ ഓറഞ്ച് സംഘം ഒരു ഗോള്‍ കൂടി നേടി നില ഭദ്രമാക്കി.

കളി തുടങ്ങിയതു മുതല്‍ നെതര്‍ലന്‍ഡ്‌സ് കടുത്ത ആക്രമണമാണ് നടത്തിയത്. ടുണീഷ്യയെ തുടക്കം മുതല്‍ ആക്രമിച്ച് വരുതിയില്‍ നിര്‍ത്തുകയായിരുന്നു ഡച്ച് തന്ത്രം. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. മൂന്നാം മിനിറ്റില്‍ ഡച്ച് പടയുടെ ആക്രമണം തടയാന്‍ നോക്കുന്നതിനിടെയാണ് സ്ഖീരിയുടെ സെല്‍ഫ് ഗോള്‍.

ആദ്യ ഗോളിന്റെ ഞെട്ടലില്‍ നിന്നു ടുണീഷ്യ പതിയെ ഉണരുന്നതിനിടെ നെതര്‍ലന്‍ഡ്‌സ് രണ്ടാം ഗോളും അടിച്ചു. ഏഴാം മിനിറ്റില്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡെയ്ക് നല്‍കിയ ഹെഡ്ഡര്‍ പാസില്‍ നിന്നു ബ്രയാന്‍ ബ്രോബി വല ചലിപ്പിക്കുകയായിരുന്നു. ബോക്‌സിന്റെ മധ്യഭാഗത്തു നിന്നു താരം കിടിലന്‍ ഷോട്ടെടുത്താണ് ടീമിന്റെ ലീഡുയര്‍ത്തിയത്.

രണ്ടാം പകുതിയില്‍ മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ലക്ഷ്യമിട്ട് ടുണീഷ്യ സര്‍വ ശക്തിയുമെടുത്തു പോരാടി. 54ാം മിനിറ്റില്‍ അവരുടെ ആശ്വാസ ഗോള്‍. ഹാനിബാള്‍ മെജ്ബ്രിയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നു മികച്ച ഹെഡ്ഡറിലൂടെ ഹസിം മസ്തൂരി അവര്‍ക്ക് ആശ്വാസം നല്‍കി.

അവരുടെ ഈ ആഹ്ലാദത്തിനും അല്‍പ്പായുസായിരുന്നു. 62ാം മിനിറ്റില്‍ ഹെക്കെയുടെ വക മൂന്നാം ഗോള്‍. ടിയാനി റെയ്ന്‍ഡേളഴ്‌സ് നല്‍കിയ ക്രോസില്‍ നിന്നാണ് താരം ഹെഡ്ഡര്‍ ഗോള്‍ നേടിയത്. രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാംപ്യന്‍മാരായി ഓറഞ്ച് പട നോക്കൗട്ടില്‍.

tunisia vs netherlands: The Netherlands sealed top spot with a comfortable 3-1 victory over Tunisia and will now face Morocco in the Round of 32

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പകച്ചു പോയി ജര്‍മനി; അട്ടിമറിച്ച് ഇക്വ'ഡോര്‍' തുറക്കുക തന്നെ ചെയ്തു; പുറത്തേക്കല്ല... നോക്കൗട്ടിലേക്ക്!

കാലവര്‍ഷം വീണ്ടും സജീവമാകുന്നു, അതിശക്ത മഴ മുന്നറിയിപ്പ്; കള്ളക്കടല്‍ ജാഗ്രത

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ഇരു വിഭാഗങ്ങള്‍ക്കുമെതിരെ കേസ്; മേയറും ഡെപ്യൂട്ടി മേയറും അടക്കം പ്രതികള്‍

Today's Rashi Phalam June 26|മത്സര പരീക്ഷകളിൽ അനുകൂല സമയം, വാഹനം വാങ്ങാനും

'നാനാ ക്വാകു മന്ത്രവാദി' ആ 'ശാപം' പിൻവലിച്ചു... ഇനി ഹാരി കെയ്ൻ ​ഗോളടിക്കും!