uruguay vs cabo verde ap
Fifa World Cup 2026

'വെറുതെ' അല്ല, കാബോ വെർദെ! ഉറു​ഗ്വെയ്ക്കും പൂട്ട്; അടിച്ചാൽ തിരിച്ചടിച്ചിരിക്കും

ലോകകപ്പിൽ ഉറു​ഗ്വെയെ 2-2ന് സമനിലയിൽ തളച്ച് കാബോ വെർദെ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കാലിഫോർണിയ: സ്പെയിനിനെ ​ഗോളടിക്കാൻ സമ്മതിക്കാതെ കാബോ വെർദെ സമനിലയിൽ കുരുക്കിയപ്പോൾ സമൂഹ മാധ്യമങ്ങളിൽ കാബോ വെർദെ 'വെറുതെ അല്ല' എന്ന വാക്യങ്ങൾ നിറഞ്ഞിരുന്നു. സ്പെയിനിനു പിന്നാലെ അക്കാര്യം ഉറു​ഗ്വെയ്ക്കു മനസിലായി. ഉറു​ഗ്വെയേയും അവർ സമനിലയിൽ പിടിച്ചു. ഇത്തവണ 2 എണ്ണം വാങ്ങിയെങ്കിൽ 2 എണ്ണം അവർ മടക്കി നൽകി. സ്പെയിനിനെതിരേ ആദ്യ ലോകകപ്പ് പോയന്റാണെങ്കിൽ ഇക്കുറി ആദ്യ ലോകകപ്പ് ഗോൾ. പക്ഷേ ഒന്നിൽ നിർത്തിയില്ല എന്നു മാത്രം. ഇരു ടീമുകളും രണ്ട് ഗോൾവീതമടിച്ച് സമനിലയിൽ പിരിഞ്ഞു.

മത്സരത്തിൽ മികച്ച മുന്നേറ്റങ്ങളുമായി ഉറു​ഗ്വെയെ വിറപ്പിച്ചാണ് കാബോ വെർദെ തുടങ്ങിയത്. കൗണ്ടർ അറ്റാക്കുകളിൽ ഉറു​ഗ്വെ പ്രതിരോധം പതറുന്ന കാഴ്ച. 21ാം മിനിറ്റിൽ ഉറു​ഗ്വെയെ ഞെട്ടിച്ച് കാബോ വെർദെയാണ് ലീഡെടുത്തത്. ഫ്രീകിക്ക് മികച്ച ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ച് കെവിൻ പീന ടീമിന് ചരിത്ര ഗോൾ സമ്മാനിച്ചു. കാബോ വെർദെയുടെ ആദ്യ ലോകകപ്പ് ഗോൾ.

​ഗോൾ ആദ്യം വഴങ്ങിയെങ്കിലും ഉറു​ഗ്വെ തിരിച്ചുവന്ന് ലീഡെടുത്തു. മാക്‌സി അരാഹോ 44ാാം മിനിറ്റിൽ സമനില ഗോൾ നേടി. ഇടതു വിങ്ങിൽ നിന്നുവന്ന ക്രോസ് ഹെഡറിലൂടെ പോസ്റ്റിൽ തട്ടിത്തെറിച്ചു. അത് അരാഹോ അനായാസം വലയിലാക്കി. പിന്നാലെ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് അഗസ്റ്റിൻ കനോബിയോയും ഗോളടിച്ചതോടെ ഉറു​ഗ്വെ തന്നെ ആദ്യ പകുതിയിൽ മുന്നിൽ നിന്നു.

രണ്ടാം പകുതിയിലും വിട്ടുകൊടുക്കാതെ പോരാടുന്ന കാബെ വെർദെ സംഘത്തെയാണ് മൈതാനത്ത് കണ്ടത്. കാബോ വെർദെയുടെ മുന്നേറ്റനിര പലകുറി ഉറു​ഗ്വെ ഗോൾമുഖം വിറപ്പിച്ചു. ഉറു​ഗ്വെ പ്രതിരോധം ശരിക്കും വിയർത്തു. കാബോ വെർദെ പകരക്കാരെ കളത്തിലിറക്കി ഉണർന്നു കളിച്ചു. പിന്നാലെ അവർ സമനില ​ഗോളും അടിച്ചു.

ഉറു​ഗ്വെ പ്രതിരോധത്തിന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. ഉറു​ഗ്വെ പ്രതിരോധ താരത്തിന്റെ പാസ് ലക്ഷ്യം തെറ്റി. ഓടി വന്ന ഗോൾ കീപ്പർക്ക് പന്ത് കിട്ടും മുൻപ് തന്നെ കാബോ വെർദെയുടെ ഹെലിയോ വരേല പോസ്റ്റിലേക്ക് ഷോട്ടുതിർത്തു. ആളില്ലാ വലയിലേക്ക് പന്ത് പതിച്ചതോടെ ​കാബോ വെർദെ മറ്റൊരു വമ്പൻമാരെ ജയിക്കാൻ സമ്മതിക്കാതെ രണ്ടാം തവണയും കളം വിട്ടു.

uruguay vs cabo verde: Cape Verde coach Bubista believes his side have earned the right to target a place in the World Cup knockout rounds after battling to a 2-2 draw with Uruguay

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം; ബിഹാറില്‍ 9 പേര്‍ അറസ്റ്റില്‍; യുപിയില്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും സിം കാര്‍ഡ് പിടിച്ചെടുത്തു

അയോധ്യ: കൊള്ള ഏറ്റവും കൂടുതല്‍ കുംഭമേളക്കാലത്തെന്ന് എസ്‌ഐടി റിപ്പോര്‍ട്ട്; ട്രസ്റ്റ് ഭാരവാഹികളും ക്ഷേത്ര ജീവനക്കാരും അയോധ്യ വിട്ടുപോകരുതെന്ന് നിര്‍ദേശം

മോർണിങ് ജേർണലിങ് ചെയ്യാറുണ്ടോ? ഇല്ലെങ്കിൽ പരീക്ഷിച്ചൂ നോക്കൂ, മാനസികാരോ​ഗ്യത്തിൽ വരുന്ന മാറ്റങ്ങൾ

ലമീൻ യമാൽ ഇറങ്ങി 10ാം മിനിറ്റിൽ ​ഗോളും വന്നു; 4 അടിയിൽ സൗദിയെ തകർത്ത് സ്പെയിൻ

സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണയ ഫലം പ്രഖ്യാപിച്ചു