Finn Allen X
Sports

19 സിക്‌സുകള്‍, 51 പന്തില്‍ 151 റണ്‍സ്! ഐപിഎല്ലില്‍ ആര്‍ക്കും വേണ്ടാത്ത കിവി ബാറ്റര്‍; റെക്കോര്‍ഡുകളുടെ പെരുമഴ

ക്രിസ് ഗെയ്‌ലിന്റെ സിക്‌സര്‍ റെക്കോര്‍ഡ് പഴങ്കഥ

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ കടപുഴക്കി ന്യൂസിലന്‍ഡ് താരം ഫിന്‍ അല്ലന്റെ (Finn Allen) വെടിക്കെട്ട് സെഞ്ച്വറി. അമേരിക്കന്‍ മേജര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടത്തിലാണ് താരത്തിന്റെ റെക്കോര്‍ഡുകള്‍ നിരവധി കണ്ട ഇന്നിങ്‌സ്. വെറും 51 പന്തില്‍ 151 റണ്‍സ് അടിച്ചാണ് ഫിന്‍ അല്ലന്‍ ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാക്കിയത്.

സാന്‍ ഫ്രാന്‍സിസ്‌ക്കോ യുനികോണ്‍സിനായാണ് കിവി താരം കളത്തിലെത്തിയത്. വാഷിങ്ടന്‍ ഫ്രീഡം ടീമിനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ റെക്കോര്‍ഡ് ശതകം. 19 ഫോറും 5 സിക്‌സും സഹിതം 296 സ്‌ട്രൈക്ക് റേറ്റുമായാണ് ഗംഭീര ബാറ്റിങ് അല്ലന്‍ പുറത്തെടുത്തത്.

ടി20 ക്രിക്കറ്റില്‍ അതിവേഗം 150 റണ്‍സ് അടിക്കുന്ന താരമായി അല്ലന്‍ മാറി. വെറും 49 പന്തുകള്‍ നേരിട്ടാണ് താരം 150 റണ്‍സിലെത്തിയത്. ടി20 ക്രിക്കറ്റില്‍ അതിവേഗം സെഞ്ച്വറി നേടുന്ന ന്യൂസിലന്‍ഡ് താരമെന്ന നേട്ടവും ഒപ്പം ചേര്‍ത്തു. താരം 34 പന്തില്‍ 100 റണ്‍സിലെത്തി.

യൂനിവേഴ്‌സ് ബോസ് ക്രിസ് ഗെയിലിന്റെ സിക്‌സുകളുടെ റെക്കോര്‍ഡും അല്ലന്‍ പഴങ്കഥയാക്കി. ടി20യിലെ ഒന്നിങ്‌സില്‍ 18 സിക്‌സുകളാണ് ഗെയ്ല്‍ നേടിയത്. സമാന റെക്കോര്‍ഡ് എസ്‌റ്റോണിയയുടെ സഹില്‍ ചൗഹാന്റെ പേരിലുമുണ്ട്. 19 സിക്‌സുകള്‍ അല്ലന്‍ അടിച്ചതോടെ രണ്ട് പേരുടേയും നേട്ടങ്ങള്‍ രണ്ടാം സ്ഥാനത്തേക്കിറങ്ങി. മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു താരം നേടുന്ന ഏറ്റവും വേഗതയാര്‍ന്ന സെഞ്ച്വറിയെന്ന നേട്ടവും ഈ ഇന്നിങ്‌സ് സ്വന്തമാക്കി.

ഇക്കഴിഞ്ഞ ഐപിഎല്‍ പോരാട്ടത്തില്‍ ആരും വാങ്ങാന്‍ ഇല്ലാതെ അണ്‍സോള്‍ഡായ താരമാണ് അല്ലന്‍. 2 കോടി അടിസ്ഥാന വിലയിലാണ് താരം ലേല പട്ടികയില്‍ ഇടം പിടിച്ചത്. എന്നാല്‍ ആരും വാങ്ങിയില്ല.

താരത്തിന്റെ മികവില്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സാന്‍ ഫ്രാന്‍സിസ്‌ക്കോ 5 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് കണ്ടെത്തിയത്. മറുപടി പറഞ്ഞ വാഷിങ്ടന്‍ ഫ്രീഡം ടീം വെറും 146 റണ്‍സിന് എല്ലാവരും പുറത്തായി. സാന്‍ ഫ്രാന്‍സിസ്‌ക്കോ 123 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സീസണിലെ ഉദ്ഘാടന പോരാത്തില്‍ സ്വന്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'അന്യായ ലെവൽ പോസ്റ്റേഴ്സ് മാത്രമല്ല, പെർഫോമൻസ് കാഴ്ച വെക്കാനും അറിയാം; ഈ മുഖമൊന്ന് നോക്കി വച്ചോളൂ'

പണിക്കിടെ 'കിളി പോയ' അവസ്ഥ ഉണ്ടാകാറുണ്ടോ? മസ്തിഷ്കം ഇടയ്ക്കൊന്ന് മയങ്ങാൻ പോകും, എന്താണ് മൈക്രോ സ്ലീപ്

'സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം, ഞാന്‍ സ്പിരിറ്റെടുത്ത് ഒഴിച്ചു കഴിഞ്ഞാല്‍ കാര്യം തീരില്ലേ'; ദ്രോഹിച്ചവര്‍ അടുത്തറിയുന്നവരെന്ന് ഇന്ദുലേഖ

ഇത്രയും മൂല്യമുള്ള വസ്തുക്കൾ ബാഗിലുണ്ടോ?, കസ്റ്റംസിനെ വിവരമറിയിക്കണം; മുന്നറിയിപ്പുമായി ഒമാൻ അധികൃതർ

SCROLL FOR NEXT