ഫൗസിയ മാമ്പറ്റ /ഫയൽ ചിത്രം 
Sports

ഫുട്‌ബോള്‍ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു

.ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : മുന്‍ കേരള താരവും പ്രശസ്ത ഫുട്‌ബോള്‍ പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. 49 വയസ്സായിരുന്നു. അര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്നു.  

35 വര്‍ഷമായി കളിക്കാരിയായും പരിശീലകയായും സജീവമായിരുന്നു. നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായിക പരിശീലകയായിരുന്നു.ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായിരുന്നു.

വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാന ചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ ദക്ഷിണേന്ത്യയില്‍ മൂന്നാം സ്ഥാനം, ഹാന്‍ഡ് ബോള്‍ സംസ്ഥാന ടീം അംഗം, ജൂഡോയില്‍ സംസ്ഥാന തലത്തില്‍ വെങ്കലം, ഹോക്കി വേളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നിങ്ങനെയായിരുന്നു കായികരംഗത്ത് ഫൗസിയയുടെ പ്രകടനങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT