ആദ്യ ഗോള്‍ നേടിയ ഇക്വഡോറിന്റെ സന്തോഷ പ്രകടനം, image credit: FIFA World Cup 
Sports

ഫുട്‌ബോള്‍ ലോകകപ്പിന് ആവേശ തുടക്കം; ഇക്വഡോര്‍ രണ്ടുഗോളിന് മുന്നില്‍

ഖത്തര്‍ ലോകകപ്പിന്റെ ആവേശം ഇരട്ടിയാക്കി ആദ്യ മത്സരത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആദ്യ ഗോള്‍

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ആവേശം ഇരട്ടിയാക്കി ആദ്യ മത്സരത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആദ്യ ഗോള്‍. ആതിഥേയരായ ഖത്തറിനെതിരെയുള്ള മത്സരത്തില്‍ ഇക്വഡോര്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയാണ് മുന്നിലെത്തിയത്. എന്നെര്‍ വലെന്‍സിയയാണ് ഇക്വഡോറിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പതിനഞ്ചാം മിനിറ്റിലാണ് ഖത്തര്‍ വല ഇക്വഡോര്‍ കുലുക്കിയത്. തുടര്‍ന്ന് 30-ാം മിനിറ്റില്‍ രണ്ടാമത്തെ ഗോള്‍ നേടി ഇക്വഡോര്‍ വരവറിയിച്ചു.

ഖത്തര്‍ ആദ്യമായാണ് ലോകകപ്പില്‍ കളിക്കുന്നത്. സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആവേശത്തിലാണ് ഖത്തര്‍. ആദ്യ കളിയില്‍ ജയമോ സമനിലയോ നേടാന്‍ കഴിഞ്ഞാല്‍ ടീമിന് വലിയനേട്ടമാകും. ഫെലിക്‌സ് സാഞ്ചസ് പരിശീലിപ്പിക്കുന്ന ടീമിന്റെ പ്രധാന പ്രതീക്ഷ സൂപ്പര്‍ സ്‌െ്രെടക്കര്‍ അല്‍മോയ്‌സ് അലിയിലാണ്. രാജ്യത്തിനായി 42 ഗോളുകളാണ് അലി നേടിയിട്ടുള്ളത്. 

തെക്കേ അമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ നാലാം സ്ഥാനക്കാരായാണ് ഇക്വഡോറിന്റെ വരവ്. അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ അവര്‍ തോല്‍വിയറിഞ്ഞിട്ടില്ല. പരിശീലകന്‍ ഗുസ്താവോ അല്‍ഫറോയാണ് തന്ത്രങ്ങള്‍ മെനയുന്നത്. സൂപ്പര്‍ താരം എനര്‍ വലന്‍സിയയും മൈക്കല്‍ എസ്ട്രാഡയിലുമാണ് പ്രതീക്ഷ.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT