ഫുട്ബോൾ ലോകകപ്പ്

ഗോളടിക്കാതെ ഇംഗ്ലണ്ടും കൊളംബിയയും; ആദ്യ പകുതി തുല്ല്യം

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: ഇംഗ്ലണ്ടും കൊളംബിയയും തമ്മിലുള്ള റഷ്യന്‍ ലോകകപ്പിലെ അവസാന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ആദ്യ  പകുതി ഗോള്‍രഹിതം. മികച്ച മുന്നേറ്റങ്ങളുമായി ഇരു പക്ഷവും കളം വാണെങ്കിലും ഗോള്‍ അകന്നുനിന്നു. കളി തുടങ്ങിയത് മുതല്‍ ഇംഗ്ലണ്ട് കടുത്ത ആക്രമണം നടത്തിയപ്പോള്‍ കൊളംബിയ കൗണ്ടര്‍ അറ്റാക്കിലാണ് ശ്രദ്ധിച്ചത്. 15ാം മിനുട്ടില്‍ മികച്ച ടീം വര്‍ക്കിലൂടെ ഇംഗ്ലണ്ട് ഗോളിനടുത്തെത്തി. ഹെഡ്ഡറിലൂടെ പന്ത്  വലയിലിടാന്‍ ശ്രമിച്ച ഹാരി കെയ്‌നിന്റെ ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 18ാം മിനുട്ടില്‍ കൊളംബിയന്‍ നായകന്‍ റഡാമല്‍ ഫാല്‍ക്കാവോയുടെ ഗോള്‍ ശ്രമം ഇംഗ്ലീഷ് പ്രതിരോധത്തില്‍ തട്ടി പാഴായി. 21ാം മിനുട്ടിലും സമാന മുന്നേറ്റം നടത്താന്‍ ഫാല്‍ക്കാവോയ്ക്ക് സാധിച്ചെങ്കിലും അതും ഇംഗ്ലണ്ട് പ്രതിരോധം സമര്‍ഥമായി ഇല്ലാതാക്കി. 30ാം മിനുട്ടില്‍ റഹിം സ്‌റ്റെര്‍ലിങിന്റെ ഒഒറ്റയ്ക്കുള്ള മുന്നേറ്റം. ഗോളിലേക്കുള്ള ശ്രമം കൊളംബിയന്‍  പ്രതിരോധം തടയുന്നു. കളി പുരോഗമിക്കവേ കൊളംബിയയും ആക്രമണ ശൈലിയിലേക്ക് മാറിയത് മത്സരത്തിന്റെ ആവേശം ഉയര്‍ത്തി. 
38ാം മിനുട്ടില്‍ കൊളംബിയന്‍ ബോക്‌സിന് തൊട്ടുവെളിയില്‍ വച്ച് ഇംഗ്ലണ്ടിന് അനുകൂലമായി ഭിച്ച ഫ്രീ കിക്ക്. ട്രിപ്പിയര്‍ എടുത്ത കിക്ക് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. ആദ്യ പകുതിയുടെ അഞ്ച്വറി  സമയത്തില്‍ കൊളംബിയന്‍ താരം ക്വിന്ററോയുടെ ഒരു നല്ല ഗോള്‍ ശ്രമം ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ കൈപ്പിടിയിലാക്കി. തൊട്ടുപിന്നാലെ ഇംഗ്ലണ്ടും ഗോള്‍ ശ്രമം നടത്തിയെങ്കിലും അതും പാഴായി. 

പരുക്കേറ്റ സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസില്ലാതെയാണ് കൊളംബിയ ഇറങ്ങിയത്. 
ബെല്‍ജിയത്തിനോട് പരാജയപ്പെട്ട മത്സരത്തില്‍ പ്രമുഖര്‍ക്കെല്ലാം വിശ്രമം നല്‍കിയ ഗെരത് സൗത്ത്‌ഗേറ്റ് ഇന്ന് സുപ്രധാന താരങ്ങളെയെല്ലാം ആദ്യ ഇലവനില്‍ ഉള്‍ക്കൊള്ളിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT