ഫോട്ടോ: ട്വിറ്റർ 
Sports

ഇന്നത്തേത്‌ വാര്‍ണിക്ക് വേണ്ടി, പ്രത്യേക ജേഴ്‌സിയില്‍ രാജസ്ഥാന്‍; ആദരവര്‍പ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സും

രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ ക്യാപ്റ്റന്‍ ഷെയിന്‍ വോണിന്‌ ആദരവര്‍പ്പിച്ചാണ് ഇന്നത്തെ മത്സരം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പോയിന്റ് ടേബിളില്‍ ഏറ്റവും താഴെ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സുമായിട്ടാണ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിന് മത്സരം. എന്നാല്‍ ഇന്നത്തേത് രാജസ്ഥാന് വെറുമൊരു മത്സരം മാത്രമല്ല. ഇന്ന് വാര്‍ണിക്ക് വേണ്ടിയാണ്. 

രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ ക്യാപ്റ്റന്‍ ഷെയിന്‍ വോണിന്‌ ആദരവര്‍പ്പിച്ചാണ് ഇന്നത്തെ മത്സരം. അപ്രതീക്ഷിതമായ വിടപറഞ്ഞു പോയ വാര്‍ണറിന് വേണ്ടിയാണ് ഇന്ന് കളത്തിലിറങ്ങുന്നത് എന്ന് രാജസ്ഥാന്‍ റോയല്‍സ് പ്രഖ്യാപിച്ച് കഴിഞ്ഞു. 

വാര്‍ണറിന് വേണ്ടിയാണ് ഇന്നത്തെ മത്സരം എന്ന് മുംബൈ ഇന്ത്യന്‍സും വ്യക്തമാക്കി കഴിഞ്ഞു. പ്രത്യേകമായി തയ്യാറാക്കിയ ജേഴ്‌സി ആയിരിക്കും രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ അണിയുക. 23 എന്ന വോണിന്റെ നമ്പര്‍ കളിക്കാരുടെ ജേഴ്‌സിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

പ്രഥമ ഐപിഎല്‍ കിരീടത്തിലേക്ക് രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചത് ഷെയ്ന്‍ വോണ്‍ ആയിരുന്നു. മാര്‍ച്ച് നാലിനാണ് തായ്‌ലന്‍ഡിലെ വില്ലയില്‍ വെച്ച് വോണ്‍ മരണത്തിന് കീഴടങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT