Oscar x
Sports

പരിശീലനത്തിനിടെ കുഴഞ്ഞുവീണു; ബ്രസീല്‍ താരം ഓസ്‌ക്കാര്‍ ആശുപത്രിയില്‍

2014 ലോകകപ്പില്‍ നെയ്മറിനൊപ്പം ബ്രസീല്‍ ടീമിലെ നിര്‍ണായക സാന്നിധ്യം

സമകാലിക മലയാളം ഡെസ്ക്

റിയോ ഡി ജനീറോ: മുന്‍ ബ്രസീല്‍ മധ്യനിര താരം ഓസ്‌ക്കാറിനെ ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രീ സീസണ്‍ പരിശീലനത്തിനിടെ താരം കുഴഞ്ഞു വീണതിനു പിന്നാലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ താരം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

മുന്‍ ചെല്‍സി താരമായ 34കാരന്‍ നെയ്മറിനൊപ്പം 2014ലെ ലോകകപ്പില്‍ ബ്രസീലിന്റെ നിര്‍ണായക താരമായിരുന്നു. നിലവില്‍ ബ്രസീല്‍ ക്ലബ് സാവോ പോളോയ്ക്കായി കളിക്കുകയാണ് ഓസ്‌ക്കാര്‍.

പരിശീലനത്തിന്റെ ഭാഗമായി നടന്ന ഫിറ്റ്‌നസ് ടെസ്റ്റിനിടെ താരം ബൈക്കോടിച്ചിരുന്നു. അതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ട് താരം വീണത്. നിലവില്‍ ഓസ്‌ക്കാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു സാവോ പോളോ ക്ലബ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Former Chelsea and Brazil midfielder Oscar was hospitalized after experiencing a heart-related issue during São Paulo's pre-season training.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കോട്ട സ്‌ഫോടനം: യുപിയില്‍ രണ്ട് ഡോക്ടര്‍മാര്‍ കൂടി കസ്റ്റഡിയില്‍; ഡല്‍ഹിയില്‍ അതീവ ജാഗ്രത, സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം കോർപറേഷൻ; സിപിഎം നേതാവ് എ സമ്പത്തിന്റെ സഹോദരൻ ബിജെപി സ്ഥാനാർത്ഥി

എസ് എൻ യൂണിവേഴ്സിറ്റി റീജിയണൽ ഡയറക്ടർ; അപേക്ഷ തീയതി നീട്ടി

കാലിക്കറ്റ് സർവകലാശാല: എം എഡ് പ്രവേശനത്തിന്റെ അപേക്ഷാ തീയതി നീട്ടി

തൃക്കാരയില്‍ എല്‍ഡിഎഫില്‍ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ

SCROLL FOR NEXT