Vaibhav Sooryavanshi, Sanju Samson  x
Sports

'സഞ്ജു കഴിഞ്ഞേ വൈഭവ് ഉള്ളു, സോഷ്യൽ മീഡിയ അല്ല ടീമിനെ തീരുമാനിക്കുന്നത്'

വൈഭവിന് കാര്യങ്ങൾ വ്യക്തമാക്കി കൊടുത്തിട്ടുണ്ടെന്നു ​ഗംഭീർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂഡൽഹി: വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് പ്ലെയിങ് ഇലവനിൽ അവസരം നൽകാത്തതിനെച്ചൊല്ലി വലിയ വിമർശനങ്ങൾ ഇന്ത്യൻ ടീം മാനേജ്മെന്റ് കേൾക്കുന്നുണ്ട്. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്ന ഓപ്പണിങ് സഖ്യം തിളങ്ങുന്നതിനാൽ വൈഭവിന് അവസരങ്ങൾ പരിമിതമായ നിലയാണ്. ഈ വിഷയത്തിൽ കൃത്യമായ മറുപടിയുമായി മുഖ്യ പരിശീലകൻ ​ഗൗതം ​ഗംഭീർ രം​ഗത്തെത്തി. പ്ലെയിങ് ഇലവനിലേക്ക് പരി​ഗണിക്കാത്തതിനെക്കുറിച്ച് താൻ വൈഭവുമായി സംസാരിച്ചിട്ടുണ്ടെന്നും കാര്യങ്ങൾ വ്യക്തമായി തന്നെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും ​ഗംഭീർ. ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു ​ഗംഭീർ. നാളെ മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്.

'വൈഭവ് നല്ല ഫോമിലാണ് എന്നത് ശരിയാണ്. എങ്കിലും ടീമിലെ സീനിയര്‍ താരങ്ങള്‍ നാളുകളായി മികച്ച പ്രകടനം നടത്തുന്നതുകൊണ്ട് അദ്ദേഹത്തിന് അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് ഞാന്‍ പറഞ്ഞു മനസിലാക്കിക്കൊടുത്തു. സോഷ്യല്‍ മീഡിയയോ പുറത്തു നിന്നുള്ള ബഹളങ്ങളോ അല്ല പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നത്. ആ ഡ്രസിങ് റൂമിലെ കോച്ചും ക്യാപ്റ്റനും ആരെയാണ് വിജയം സമ്മാനിക്കാന്‍ കഴിയുന്നവരായി കാണുന്നത് എന്നതിനെ ആശ്രയിച്ചാണ് അത് തീരുമാനിക്കുന്നത്.'

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ വൈഭവ് സൂര്യവംശിക്ക് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ അവസം കൊടുത്തില്ല. വൈഭവിന് പെട്ടെന്ന് അവസരം നല്‍കിയാല്‍ പുറത്തിരിക്കേണ്ടി വരുന്ന അഭിഷേക് ശര്‍മ്മയോടോ സഞ്ജു സാംസണോടോ നീതി പുലര്‍ത്തുന്നതാകില്ലെന്ന് ഗംഭീര്‍ വ്യക്തമാക്കി.

'വൈഭവ് ഇന്ന് കളിക്കുകയാണെങ്കില്‍, അഭിഷേക് ആണെങ്കിലും സഞ്ജു ആണെങ്കിലും ആരെയാണോ ഒഴിവാക്കുന്നത്, അവരുമായി സംസാരിക്കുക എന്നത് കഠിനമായിരിക്കും. കഴിഞ്ഞ ഒന്നര- രണ്ട് വര്‍ഷമായി മികച്ച ഇംപാക്റ്റ് ഉണ്ടാക്കിയ ഒരു കോമ്പിനേഷനെ പെട്ടെന്ന് അവഗണിക്കാനും, മൂന്നോ നാലോ മത്സരങ്ങളിലെ പരാജയത്തിന്റെ പേരില്‍ അവരെ മാറ്റി പ്രതിഭയുള്ള ഒരു പുതിയ താരത്തെ കളിപ്പിക്കാനും എനിക്ക് കഴിയില്ല. അതിനാല്‍ ഡ്രസിങ് റൂമില്‍ ആ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും.'

'ജനപ്രിയ തീരുമാനങ്ങള്‍ എടുക്കുക എന്നത് എനിക്ക് വളരെ എളുപ്പമാണ്. എന്നാല്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുക എന്നതാണ് ഏറ്റവും കഠിനമായ കാര്യം. സഞ്ജുവിനെയും അഭിഷേകിനെയും നിലനിര്‍ത്തുക എന്ന ശരിയായ തീരുമാനമാണ് ഞങ്ങള്‍ എടുത്തത്. ലോകകപ്പില്‍ നിന്ന് അടുത്ത ലോകകപ്പിലേക്ക് തോല്‍വിയറിയാതെ മുന്നേറിയ ഒരു ടീമും ചരിത്രത്തിലില്ല. ഏതെങ്കിലും ഒരു പരമ്പരയിലോ മൂന്നോ മത്സരങ്ങളിലോ ഉണ്ടാകുന്ന മോശം പ്രകടനം ഒരാളെ മോശം കളിക്കാരനാക്കുന്നില്ല. ടീമിനെയും മോശമാക്കുന്നില്ല. അതിനാല്‍ ടീമില്‍ സ്ഥിരത നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്'- ​ഗംഭീർ വ്യക്തമാക്കി.

India head coach Gautam Gambhir opened up on the conversations he had with 15-year-old Vaibhav Sooryavanshi and said he made the talented youngster understand "sometimes a player has to wait for his opportunity" despite performing well

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്