ഇന്ത്യന്‍ താരങ്ങള്‍  
Sports

'പഹല്‍ഗാമില്‍ സംഭവിച്ചത് മറക്കരുത്'; ഇന്ത്യന്‍ താരങ്ങള്‍ക്ക് ആ നിര്‍ദേശം നല്‍കിയത് ഗംഭീര്‍, റിപ്പോര്‍ട്ട്

പാക് താരങ്ങള്‍ക്ക് കൈകൊടുക്കരുതെന്ന ഗംഭീറിന്റെ നിര്‍ദേശം താരങ്ങള്‍ ഇത് അതേപടി അനുസരിക്കുകയും ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഏഷ്യാകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ക്ക് എതിര്‍പ്പ് ശക്തമായ പശ്ചാത്തലത്തില്‍ പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കേണ്ടെന്ന് നിര്‍ദേശം നല്‍കിയത് പരിശീലകന്‍ ഗൗതം ഗംഭീറെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനുമായുള്ള മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ക്ക് ഗംഭീര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മത്സരശേഷം പാക് താരങ്ങള്‍ക്ക് കൈകൊടുക്കരുതെന്ന ഗംഭീറിന്റെ നിര്‍ദേശം താരങ്ങള്‍ ഇത് അതേപടി അനുസരിക്കുകയും ചെയ്തു. പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തുനിന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. കൈകൊടുക്കരുതെന്ന് നിര്‍ദേശത്തിന് പുറമേ മറ്റുചില നിര്‍ദേശങ്ങളും ഗംഭീര്‍ നല്‍കിയിരുന്നു.താരങ്ങളുമായി വാക്‌പോരില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും ഗംഭീര്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. മത്സരത്തിന്റെ ടോസ് സമയത്തും സൂര്യകുമാര്‍ പാക് നായകന് കൈകൊടുത്തിരുന്നില്ല. പരസ്പരം ഹസ്തദാനം ചെയ്തില്ലെന്നു മാത്രമല്ല മുഖത്തോടു മുഖം പോലും നോക്കാതെയാണ് മടങ്ങിയത്.

സോഷ്യല്‍ മീഡിയയുടെ ഉപയോഗം കുറയ്ക്കുക, അനാവശ്യ ചര്‍ച്ചകള്‍ക്ക് ചെവി കൊടുക്കുന്നത് നിര്‍ത്തുക. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നതാണ് നിങ്ങളുടെ ജോലി. പഹല്‍ഗാമില്‍ സംഭവിച്ചത് മറക്കരുത്. ഹസ്തദാനം ചെയ്യരുത്, അവരുമായി ഇടപഴകരുത്. കളത്തിലിറങ്ങുക, നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക, ഇന്ത്യയ്ക്കായി വിജയിക്കുക.- ഗംഭീര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Gautam Gambhir Behind No Handshake Against Pakistan report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT