ശുഭ്മാന്‍ ഗില്‍ Indian cricket
Sports

അടിക്ക് തിരിച്ചടി; വിന്‍ഡീസ് ഞെട്ടി, ഗില്ലും രോഹിതും തകര്‍ത്തടിച്ചു, പരമ്പര ഇന്ത്യയ്ക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ഗുവാഹത്തി: വിന്‍ഡിസിനെതിരെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ. 8 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 405 റണ്‍സ് 43.3 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 39 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ അനായാസ ജയം നേടിയത്. ഇതോടെ 3 മത്സരങ്ങളടങ്ങുന്ന പരമ്പര 2-0 ന് നേടി.

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ടസെഞ്ച്വറി നേട്ടമാണ് ഇന്ത്യയ്ക്ക് ജയം അനായാസമാക്കിയത്. 133 പന്തില്‍ 223 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. 26 ഫോറും 8 സിക്‌സുമാണ് ഗില്ലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 75 പന്തില്‍ 101 റണ്‍സ് നേടിയ രോഹിത് ശര്‍മയും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. 10 ഫോറും 6 സിക്‌സുമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. 19 പന്തില്‍ 26 റണ്‍സ്് നേടിയ വിരാട് കോഹ് ലി, 37 പന്തില്‍ 31 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദ് എന്നിവരും ഇന്ത്യക്കായി സ്‌കോര്‍ ചെയ്തു.

നേരത്തെ വെസ്റ്റീന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സ് അടിച്ചെടുത്തത്. ഓപ്പണര്‍ കീസി കാര്‍ട്ടി (9) യുടെ വിക്കറ്റ് വിന്‍ഡീസിന് നേരത്തെ നഷ്ടപ്പെട്ടെങ്കിലും പിന്നീട് ക്രീസിലെത്തിയ മൂന്ന് ബാറ്റര്‍മാരും സെഞ്ച്വുറി കണ്ടെത്തുകയായിരുന്നു. ജോണ്‍ കാംപെല്‍, ഷായ് ഹോപ്, ആമിര്‍ ജങ്കൂ എന്നിവരാണ് വിന്‍ഡീസിനായി സെഞ്ച്വറി നേടിയത്.

Gill and Rohit go on a rampage; India clinches the series.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം;ഈ കളി അവസാനിപ്പിക്കണമെന്ന് പിണറായി

മോഡലിങിന് മക്കള്‍ തടസ്സമെന്ന് നിവേദ്യ; ഫോണ്‍ ഉപയോഗത്തില്‍ ദമ്പതികള്‍ സ്ഥിരം വഴക്ക്; ഇരട്ടക്കൊലപാതകത്തില്‍ അമ്മയുടെ മൊഴി

പൊലീസ്- യൂത്ത് കോണ്‍ഗ്രസ് ആക്രമണം; നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

24 ഫോര്‍, ഏഴ് സിക്‌സര്‍!ഏകദിനത്തില്‍ അതിവേഗ ഇരട്ടസെഞ്ച്വറി, 'ഗില്ലാട്ടത്തില്‍' വിന്‍ഡീസ് തരിപ്പണം

വിമാനദുരന്തം തടഞ്ഞത് ഇന്ത്യന്‍ വംശജനായ പൈലറ്റ്; മുംബൈ സ്വദേശി