അക്‌സര്‍ പട്ടേല്‍/ഫോട്ടോ: ട്വിറ്റര്‍ 
Sports

'അക്‌സര്‍ ഒരാഴ്ച ലീവ് എടുക്കട്ടേ, രവീന്ദ്ര ജഡേജ ഇന്ത്യക്കായോ ഇംഗ്ലണ്ടിനായോ കളിക്കട്ടേ': സ്പിന്നറെ പുകഴ്ത്തി ഗ്രെയിം സ്വാന്‍

ഒരാഴ്ച അക്‌സര്‍ പട്ടേല്‍ ലീവ് എടുത്ത് മാറി നിന്നാലും ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടില്ലെന്ന് ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ രണ്ട് ടെസ്റ്റിലെ മികവ് പരിഗണിക്കുമ്പോള്‍ അടുത്ത ഒരാഴ്ച അക്‌സര്‍ പട്ടേല്‍ ലീവ് എടുത്ത് മാറി നിന്നാലും ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടില്ലെന്ന് ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. മൂന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി  വിക്കറ്റാണ് സ്വാന്‍ വീഴ്ത്തിയത്. 

ഞാന്‍ ജഡേജയുടെ വലിയ ആരാധകനാണ്. അക്‌സര്‍ പട്ടേല്‍ പുറത്തെടുത്ത മികവ് നോക്കുമ്പോള്‍, അവന്‍ ഒരാഴ്ച ലീവ് എടുക്കുകയും, രവീന്ദ്ര ജഡേജ ഇന്ത്യക്ക് വേണ്ടിയോ ഇംഗ്ലണ്ടിന് വേണ്ടിയോ കളിക്കുകയും ചെയ്യട്ടേ...കാരണം അക്‌സര്‍ പട്ടേല്‍ ഇതിനോടകം തന്നെ വേണ്ടതെല്ലാം ചെയ്ത് കഴിഞ്ഞു,ഗ്രെയിം സ്വാന്‍ പറഞ്ഞു. 

ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് രവീന്ദ്ര ജഡേജയുടെ വിരലിന് പരിക്കേറ്റത്. എന്നാല്‍ രണ്ട് മാസം പിന്നിടുമ്പോഴും ജഡേജയ്ക്ക് കളിക്കളത്തിലേക്ക് മടങ്ങിയെത്താനായിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതിന് പുറമെ, ടി20 പരമ്പരയ്ക്കുള്ള ടീമിലും ജഡേജ ഉള്‍പ്പെട്ടിട്ടില്ല.

ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചതിന് ശേഷം ആറ് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് അക്‌സര്‍ പട്ടേല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് എത്തിയത്. അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് എത്തിയിരുന്നു. അരങ്ങേറ്റത്തില്‍ 5 വിക്കറ്റ് നേട്ടം തൊടുന്ന ആറാമത്തെ ഇന്ത്യന്‍ സ്പിന്നര്‍ എന്ന നേട്ടമാണ് അക്‌സര്‍ അവിടെ സ്വന്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

'ലീഗില്‍ തുടരും'; എല്‍ഡിഎഫിലേക്കെന്ന അഭ്യൂഹം തള്ളി അബ്ദുറഹിമാന്‍ രണ്ടത്താണി

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

SCROLL FOR NEXT