സായ് സുന്ദര്‍ശന്‍, വാഷിങ്ടണ്‍ സുന്ദര്‍  
Sports

പഞ്ചാബ് കിങ്‌സിന് രണ്ടാം തോല്‍വി; ഗുജറാത്തിന് നാല് വിക്കറ്റ് ജയം

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് പഞ്ചാബിനെ നാലു വിക്കറ്റിന് വീഴ്ത്തി. പഞ്ചാബ് ഉയര്‍ത്തിയ 164 റണ്‍സെന്ന വിജയലക്ഷ്യം 19.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു.

സായ് സുദര്‍ശന്റെ അര്‍ധസെഞ്ച്വറിക്കുശേഷം ഗുജറാത്ത് മധ്യനിര പതറിയപ്പോള്‍ 23 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന വാഷിംഗ്ടണ്‍ സുന്ദറിന്റെ പോരാട്ടമാണ് ഗുജറാത്തിനെ വിജയവര കടത്തിയത്. 5 പന്തില്‍ 8 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അര്‍ഷാദ് ഖാനും ഗുജറാത്ത് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഗുജറാത്തിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. തോറ്റെങ്കിലും പഞ്ചാബ് 13 പോയന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 12 പോയന്റുള്ള ഗുജറാത്ത് അഞ്ചാമതാണ്. സ്‌കോര്‍ പഞ്ചാബ് കിംഗ്‌സ് 20 ഓവറില്‍ 163-9, ഗുജറാത്ത് ടൈറ്റന്‍സ് 19.5 ഓവറില്‍ 167-6.

GT vs PBKS, IPL 2026 match result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴ , 8 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

'എണ്ണയില്ലാത്ത വിളക്കിൽ തിരിയിട്ടതുകൊണ്ട് വെളിച്ചം വരില്ല; മനുഷ്യരെ ചേർത്തുപിടിക്കുന്നതാണ് യഥാർത്ഥ വന്ദേമാതരം'

ആർ.സി.സിയിൽ റേഡിയോളജിസ്റ്റ്, പ്ലാസ്റ്റിക് സർജൻ ഒഴിവുകൾ; മേജർ പ്രൊസീജറിന് 8,000 രൂപ വേതനം!

'ഭ്രാന്തായാല്‍' ആര്‍ക്കാണ് സുഖക്കേടുണ്ടാക്കുന്നത്? 'ഖലീഫ'യിലെ പാട്ടിന് ജേക്‌സിനെ പഴിക്കുന്നവര്‍ അറിയാന്‍

'രജനികാന്തിനൊപ്പം അഭിനയിക്കണമല്ലോ എന്നോർത്ത് പേടിച്ച് പനി പിടിച്ചു; ചില സമയത്ത് നമ്മുടെ കൂടെയുള്ളവർ തന്നെയാണ് പ്രശ്നം'