ഹര്‍പ്രീത് സിങ്  
Sports

സെഞ്ച്വറിയുമായി ഹര്‍പ്രീത് സിങ്; ഇന്ത്യ എയ്‌ക്കെതിരെ 249 റണ്‍സ് അടിച്ചെടുത്ത് യുഎഇ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദോഹ: റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ഇന്ത്യ എയ്‌ക്കെതിരെ 249 റണ്‍സ് സ്‌കോര്‍ ചെയ്ത് യുഎഇ. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് യുഎഇയുടെ ദേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സെഞ്ച്വറിയോടെ മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ച ഹര്‍പ്രീത് സിങ്ങാണ് യുഎഇയുടെ ടോപ് സ്‌കോറര്‍. 144 പന്തില്‍ നിന്ന് 130 റണ്‍സാണ് താരം നേടിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ യുഎഇയ്ക്ക് ആദ്യ ഓവറില്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. ആയന്‍ഷ് ശര്‍മയാണ് പുറത്തായത്. ഹര്‍ഷിത് റാണയുടെ പന്തില്‍ ക്യാച്ച് നല്‍കിയായിരുന്നു മടക്കം. ഇരുപത് റണ്‍സെടുക്കുന്നതിനിടെ ആന്‍ഷ് ടണ്ടണും പുറത്തായതോടെ യുഎഇയുടെ തുടക്കം പാളി. പിന്നാലെ എത്തിയ ഹര്‍പ്രീത് സിങ്ങും മുഹമ്മദ് ഷഹാദും ചേര്‍ന്ന് സ്‌കോര്‍ 91 എത്തിച്ചെങ്കിലും 28 റണ്‍സെടുത്ത മുഹമ്മദ് ഷഹാദിനെ പുറത്താക്കി അര്‍ഷദ് ഖാന്‍ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.

പിന്നീട് 151ന് 4, 154 ന് അഞ്ച് എന്നിങ്ങനെ വിക്കറ്റുകള്‍ വീണു. ഏതന്‍സ് ഡിസൂസ, അഫ്താബ് അലാം എന്നിവരാണ് പുറത്തായത്. ഹര്‍പ്രീത് സിങ് നേടിയ സെഞ്ച്വറി കരുത്തില്‍ യുഎഇ 220 എന്ന സുരക്ഷിത സ്‌കോറിലേക്ക് എത്തിയെങ്കിലും അര്‍ഷദ് ഖാന്‍ എറിഞ്ഞ 47മത്തെ ഓവറില്‍ ഹര്‍പ്രീത് പുറത്തായി. 12 ഫോറും നാല് സിക്‌സുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. പിന്നീട് ബേസില്‍ അഹമ്മദിന്റെ 36 റണ്‍സിന്റെ ഇന്നിങ്‌സും വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പോടെയും യുഎഇ 249 സ്‌കോറിലേക്ക് എത്തി.

ഇന്ത്യക്കായി നാല് വിക്കറ്റ് നേട്ടവുമായി അര്‍ഷിത് ഖാന്‍ മകിച്ച പ്രകടനം കാഴച്‌വെച്ചു. ഹര്‍ഷിത് റാണ, സൂര്യാന്‍ഷ് ഷെഡ്‌ജെ, ഹര്‍ഷ് ദുബെ, ഷഹ്ബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Harpreet Singh hits a century; UAE posts 249 runs against India A

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് സ്‌കൂളില്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു; വെടിപൊട്ടിയത് സഹപാഠി കൊണ്ടുവന്ന നാടന്‍ തോക്കില്‍ നിന്ന്

​"ഗില്ലി'യൊക്കെ ഫസ്റ്റ് ഷോ കണ്ട്, തിയറ്ററിൽ ഡാൻസ് കളിച്ച ഫാൻ ആണ് ഞാൻ'; വിജയ്‌യെക്കുറിച്ചുള്ള പരാമർശത്തിൽ വിശദീകരണവുമായി ധ്യാൻ

'അവര്‍ കണ്ടിട്ടു പോലുമില്ല'; സാറ ടെണ്ടുല്‍ക്കറുടെ വരന്‍ ഡിയോളിന്റെ മകനോ? സത്യാവസ്ഥ ഇതാണ്

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1,088 കോടി രൂപ അനുവദിച്ചു

ഇനി ഇഡ്ലി സോഫ്റ്റ് ആയില്ലെന്ന് പറയുരുത്, ഈ രീതിയിൽ ഒന്ന് പരീക്ഷിച്ചു നോക്കാം