ഹാരി ബ്രൂക്, ജോ റൂട്ട്/ പിടിഐ 
Sports

തച്ചുതകര്‍ത്ത് ബ്രൂക്, ഒരറ്റം കാത്ത് റൂട്ട്; ആദ്യ ദിനത്തില്‍ തന്നെ രണ്ട് സെഞ്ച്വറികള്‍; ഇംഗ്ലണ്ട് 'റൂട്ടില്‍'

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെന്ന മികച്ച സ്‌കോറിലാണ് അവര്‍. ടോസ് നേടി ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

തുടക്കത്തില്‍ തന്നെ ആ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ഇംഗ്ലീഷ് ബാറ്റിങ്. സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് തികയുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നിലംപൊത്തി. ഓപ്പണര്‍മാരായ സാക് ക്രൗളി (രണ്ട്), ബെന്‍ ഡുക്കറ്റ് (ഒന്‍പത്), ഒല്ലി പോപ് (10) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. 

എന്നാല്‍ നാലാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ട്, ഹാരി ബ്രൂക് എന്നിവര്‍ കിവികളുടെ കണക്കുകൂട്ടല്‍ അമ്പേ തെറ്റിച്ചു. ഇരുവരും സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്നു. മഴയെ തുടർന്ന് നേരത്തെ കളി അവസാനിക്കുമ്പോൾ ഇരുവരും ചേർന്ന് പിരിയാത്ത നാലാം വിക്കറ്റിൽ 294 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

റൂട്ട് ഒരറ്റം കാത്ത് ഉറച്ച പിന്തുണ നല്‍കിയതോടെ കയറൂരി വിട്ട കണക്കെയായിരുന്നു ബ്രൂക്. 169 പന്തുകളില്‍ നിന്ന് 24 ഫോറും അഞ്ച് സിക്‌സും സഹിതം ബ്രൂക് വാരിയത് 184 റണ്‍സ്. റൂട്ട് 182 പന്തുകള്‍ നേരിട്ട് ഏഴ് ഫോറുകള്‍ സഹിതം 101 റണ്‍സെടുത്തു. കളി നിര്‍ത്തുമ്പോള്‍ ഇരുവരും കരുത്തോടെ ക്രീസില്‍ തുടരുന്നു. 

ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയിരുന്നു. ആ ടെസ്റ്റിലും കളിയിലെ താരമായത് ബ്രൂകായിരുന്നു. രണ്ട് ഇന്നിങ്‌സിലും താരം അര്‍ധ സെഞ്ച്വറി നേടി. 89, 54 എന്നിങനെയായിരുന്നു സ്‌കോര്‍. ടെസ്റ്റിലെ നാലാം സെഞ്ച്വറിയാണ് ബ്രൂക് കുറിച്ചത്. ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതുതന്നെ. കന്നി ഇരട്ട സെഞ്ച്വറി താരം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. റൂട്ടിന്റെ 29ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 

കിവികള്‍ക്കായി മാറ്റ് ഹെന്റി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഒരു വിക്കറ്റ് ക്യാപ്റ്റന്‍ ടിം സൗത്തി വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT