ഫോട്ടോ: ട്വിറ്റർ 
Sports

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം! അപൂര്‍വ ബാറ്റിങ് റെക്കോര്‍ഡുമായി ഹാരി ബ്രൂക്

ഇന്ത്യയുടെ വിനോദ് കാംബ്ലിയുടെ റെക്കോര്‍ഡാണ് താരം മറികടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: സമീപകാലത്ത് ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവും മികച്ച രീതിയില്‍ ബാറ്റ് വീശുന്ന താരമാണ് ഹാരി ബ്രൂക്. നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ താരം 169 പന്തില്‍ 184 റണ്‍സുമായി പുറത്താകാതെ ബാറ്റിങ് തുടരുന്നു. ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും അര്‍ധ സെഞ്ച്വറികള്‍ നേടി താരം കളിയിലെ താരവുമായിരുന്നു. 

സ്ഥിരതയോടെ ബാറ്റ് വീശുന്ന ബ്രൂക് ഇപ്പോള്‍ ചരിത്രമെഴിതിയിരിക്കുകയാണ്. ഏറ്റവും കുറച്ച് ഇന്നിങ്‌സില്‍ നിന്ന് 800 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ താരമായി ബ്രൂക് മാറി. ഇന്ത്യയുടെ വിനോദ് കാംബ്ലിയുടെ റെക്കോര്‍ഡാണ് താരം മറികടന്നത്. 798 റണ്‍സാണ് ഇത്രയും ഇന്നിങ്‌സ് കളിച്ച് കാംബ്ലി നേടിയത്. 

ഒന്‍പത് ഇന്നിങ്‌സ് കളിച്ച് 780 റണ്‍സടിച്ച ഹെര്‍ബര്‍ട്ട് സട്ട്ക്ലിഫ്, 778 റണ്‍സടിച്ച ഇന്ത്യയുടെ തന്നെ സുനില്‍ ഗാവസ്‌കര്‍, 777 റണ്‍സ് നേടിയ എവര്‍ടന്‍ വീകസ് എന്നിവരേയും താരം മറികടന്നു. 184 റണ്‍സടിച്ചതോടെ ബ്രൂകിന്റെ റണ്‍സ് ടാലി 807ല്‍ എത്തി.

ആറ് ടെസ്റ്റുകളിൽ നിന്ന് ഒൻപത് ഇന്നിങ്സുകൾ കളിച്ച താരം നാലാം സെഞ്ച്വറിയാണ് ന്യൂസിലൻഡിനെതിരെ നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT