Harshit Rana injury scare dents India ahead of T20 World Cup Special arrangement
Sports

ഹർഷിത് റാണയ്ക്ക് പരിക്ക്? പകരം ഈ മൂന്ന് പേരിൽ ഒരാൾ

മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം നടന്നത്. ബൗളിങ്ങിനായി റൺ അപ് തുടങ്ങിയ ശേഷം രണ്ട് തവണ താരം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിന് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ യുവ താരം ഹർഷിത് റാണയ്ക്ക് സീസൺ നഷ്ടമായേക്കുമെന്ന് സൂചന. മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം നടന്നത്. ബൗളിങ്ങിനായി റൺ അപ് തുടങ്ങിയ ശേഷം രണ്ട് തവണ താരം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

താരത്തിന്റെ കാൽമുട്ടിന് പരിക്കേറ്റ താരത്തെ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയതായും റിപ്പോർട്ടുകളുണ്ട്. മത്സരത്തിൽ ഒരു ഓവർ മാത്രം എറിഞ്ഞ റാണ 16 റൺസ് വഴങ്ങിയിരുന്നു. താരത്തിന്റെ പരിക്ക് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ബിസിസിഐ ഇതുവരെ തയ്യാറാറില്ല. സ്പിൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള സംശയങ്ങൾ നിലനിൽക്കെയാണ് മറ്റൊരു ഓൾ റൗണ്ടറായ റാണയുടെ പരിക്ക്.

ഹർഷിത് റാണയ്ക്ക് പകരക്കാരാകാൻ സാധ്യതയുള്ളത് മൂന്ന് പേരാണ്. ആഭ്യന്തര ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണയാണ് ലിസ്റ്റിൽ ആദ്യത്തെയാൾ. ഇന്ത്യ എ ടീമിനൊപ്പമുള്ള ഇടം കൈ പേസറായ ഖലീൽ അഹമ്മദ്, സീനിയർ താരം മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് രണ്ട് പേർ.

Sports news: Harshit Rana injury scare dents India ahead of T20 World Cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റഷ്യന്‍ എണ്ണ നിര്‍ത്തിയോ?, മറുപടി പറയാതെ വിദേശകാര്യ മന്ത്രാലയം; പ്രാധാന്യം ഊര്‍ജ്ജസുരക്ഷയ്ക്ക്, വേണ്ടി വന്നാല്‍ വെനസ്വേലയില്‍ നിന്നും വാങ്ങും

'അമ്മേ, ജീവിതം എന്നോട് വല്ലാതെ ക്രൂരത കാണിക്കുന്നു'; ഉള്ളുകലങ്ങി അര്‍ജുന്‍ കപൂര്‍; നടനോട് മാപ്പ് ചോദിച്ച് ട്രോളിയവർ!

11 നില, 665 കോടി നിക്ഷേപം, ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വ്യാവസായിക മേഖലയ്ക്ക് കരുത്തുപകര്‍ന്ന് കേരളത്തില്‍ രണ്ട് വന്‍നിക്ഷേപ പദ്ധതികള്‍

ഐപിഎല്ലില്‍ നിന്ന് പുറത്താക്കി; മുസ്തഫിസുര്‍ റഹ്മാന്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍

ഇമ്മ്യൂണിറ്റി കൂട്ടാൻ ഇവ വെള്ളത്തിൽ കുതിർത്ത് കഴിക്കൂ

SCROLL FOR NEXT