Sameer Rizvi x
Sports

58, 70, 90... 'ഹാട്രിക്ക്' മാൻ ഓഫ് ദി മാച്ച് അവാർഡുകൾ; അപൂർവ റെക്കോർഡ് വക്കിൽ സമീർ റിസ്‍വി

ഡൽഹി ക്യാപിറ്റൽസിന്റെ സീസണിലെ ആദ്യ രണ്ട് വിജയത്തിലും നിർണായകമായത് റിസ്‍വിയുടെ ബാറ്റിങ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐപിഎല്ലിൽ ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ഡൽഹി ക്യാപിറ്റൽസ് വിജയിച്ചു കയറിയപ്പോൾ രണ്ട് മത്സരങ്ങളിലും താരമായത് യുവ ബാറ്റർ സമീർ റിസ്‍വിയാണ്. തുടരെ രണ്ട് മത്സരങ്ങളിൽ താരം മാൻ ഓഫ് ദി മാച്ച് അവാർഡും നേടി.

ഐപിഎൽ ചരിത്രത്തിൽ തുടരെ മൂന്ന് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന താരങ്ങളുടെ എലീറ്റ് പട്ടികയിൽ റിസ്‍വി ഇതോടെ എത്തി. കഴിഞ്ഞ സീസണിലെ അവസാന പോരാട്ടത്തിൽ റിസ്‍വി കളിയിലെ താരമായിരുന്നു. പിന്നാലെയാണ് ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികവ് ആവർത്തിച്ചത്. മാത്രമല്ല അടുത്ത മത്സരത്തിലും മാൻ ഓഫ് ദി മാച്ചായാൽ താരത്തെ കാത്തിരിക്കുന്നത് ഐപിഎല്ലിലെ അപൂർവ റെക്കോർഡ്. തുടരെ നാല് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ചാകുന്ന ഐപിഎൽ ചരിത്രത്തിലെ ആദ്യ താരമായി റിസ്‍വി മാറും. ഒരു താരവും തുടരെ നാല് ഐപിഎൽ മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ചായിട്ടില്ല.

കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ റിസ്‍വി 25 പന്തിൽ 58 റൺസ് നേടിയാണ് കളിയിലെ കേമനായത്. ഈ സീസണിലെ ആദ്യ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ 47 പന്തിൽ 70 റൺസും രണ്ടാം പോരാട്ടം മുംബൈ ഇന്ത്യൻസിനെതിരെ 51 പന്തിൽ 90 റൺസും അടിച്ചാണ് താരം തിളങ്ങിയത്.

തുടരെ മൂന്ന് തവണ കളിയിലെ താരമെന്ന നേട്ടം സ്വന്തമാക്കിയവരുടെ പട്ടികയിൽ ഏഴാം സ്ഥാനക്കാരനായാണ് റിസ്‍വി ഇടം പിടിച്ചത്. ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്വിസ് കാലിസാണ് ഐപിഎല്ലിൽ ആദ്യമായി തുടരെ 3 മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നേടിയത്. 2020ൽ റോയൽ ചലഞ്ചേഴ്സ് താരമായി കളിച്ചപ്പോഴാണ് കാലിസിന്റെ നേട്ടം. വീരേന്ദർ സെവാ​ഗ്, മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, വിരാട് കോഹ്‍ലി, ഇം​​ഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ലർ, സിഎസ്കെ ക്യാപ്റ്റൻ ഋതുരാജ് ​ഗെയ്ക്‌വാദ്‌ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.

2024ലെ താര ലേലത്തിൽ 8.40 കോടി മുടക്കി ചെന്നൈ സൂപ്പർ കിങ്സ് റിസ്‍വിയെ ടീമിലെടുത്തിരുന്നു. എന്നാൽ ഒറ്റ സീസണിനു ശേഷം ടീം താരത്തെ കൈവിട്ടു. കഴിഞ്ഞ സീസണിൽ ഡൽഹി 95 ലക്ഷത്തിനാണ് താരത്തെ സ്വന്തമാക്കിയത്. ഈ സീസണിൽ നിലനിർത്തുകയും ചെയ്തു.

IPL Record: Sameer Rizvi joined legendary Virender Sehwag, Virat Kohli and others in an elite list

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കാതെ സിപിഎം; നിരസിച്ചത് നാല് തവണ

പോത്ത് തന്നെ എന്ന് ഉറപ്പിക്കാം; മായം അറിയാന്‍ ഡിഎന്‍എ ടെസ്റ്റ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൊട്ടിക്കരഞ്ഞു... കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അല്‍ നസര്‍

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹനാന് മുൻതൂക്കം; കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ സജീവം

500 ലധികം എക്സ്ട്രാ ലേറ്റ് നൈറ്റ് ഷോകൾ, സ്വന്തം റെക്കോർഡ് തന്നെ വീണ്ടും തിരുത്തി മോഹൻലാൽ; 'ദൃശ്യം 3' ആദ്യ ​ദിനം എത്ര നേടി ?

SCROLL FOR NEXT