Smriti Mandhana, Palash Muchhal  ഫയൽ
Sports

'അത് കേട്ടപ്പോള്‍ പലാഷ് അന്ന് ഒരുപാട് കരഞ്ഞു, ഇപ്പോഴും വലിയ സമ്മര്‍ദത്തില്‍; ആ തീരുമാനമെടുത്തതും മകനാണ്'

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ധാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചാലുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ആരോഗ്യപരമായ ആശങ്കകള്‍ നിറഞ്ഞിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ധാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചാലുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ആരോഗ്യപരമായ ആശങ്കകള്‍ നിറഞ്ഞിരിക്കുകയാണ്. വിവാഹ ദിവസം സ്മൃതിയുടെ പിതാവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് വിവാഹം മാറ്റിവെച്ചു. പിന്നാലെ പലാഷ് മുച്ചാലിന് അണുബാധ ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. വൈറല്‍ അണുബാധയും അസിഡിറ്റിയും കാരണം തിങ്കളാഴ്ച പലാഷിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സംഗീതകച്ചേരികള്‍ക്കും വിവാഹങ്ങള്‍ക്കുമായി തുടര്‍ച്ചയായി യാത്രകള്‍ നടത്തിയതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പലാഷ് നേരിടുന്ന ആരോഗ്യ പ്രശ്‌നത്തിന്റെ തീവ്രത ഇതുവരെ അറിവായിട്ടില്ല. ഇപ്പോള്‍ പലാഷ് മുച്ചാലിന്റെ ആരോഗ്യനില വഷളായതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് മാതാവ് അമിത മുച്ചാല്‍. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ധാനയുമായി മാനസികമായി വളരെ അടുപ്പമുള്ള പലാഷ്, അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചതോടെ തകര്‍ന്നുപോയതായി അമിത മാധ്യമങ്ങളോടു പ്രതികരിച്ചു. പലാഷ് ഇപ്പോള്‍ മുംബൈയില്‍ വിശ്രമത്തിലാണെന്നും അമിത പറഞ്ഞു.

സ്മൃതിയുടെ പിതാവ് രോഗബാധിതനായതിനെത്തുടര്‍ന്ന് വിവാഹ ചടങ്ങ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത് പലാഷാണെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസ് മന്ധാനയുമായി പലാഷിന് വളരെയധികം മാനസിക ബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനാരോഗ്യ വാര്‍ത്ത അദ്ദേഹത്തെ ഞെട്ടിച്ചതായും വിവാഹ ചടങ്ങ് മാറ്റിവയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചതായും പലാഷിന്റെ അമ്മ അമിത പറഞ്ഞു.

'സ്മൃതിയുടെ പിതാവുമായി പലാഷിന് വളരെ അടുപ്പമായിരുന്നു. സ്മൃതിയുമായി ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ അടുപ്പമായിരുന്നു അവന് പിതാവുമായിട്ട്. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായപ്പോള്‍ വിവാഹം മാറ്റിവയ്ക്കാമെന്ന് സ്മൃതിയെക്കാള്‍ മുന്‍പ് പറഞ്ഞത് പലാഷ് ആയിരുന്നു.''- അമിത കൂട്ടിച്ചേര്‍ത്തു.

'പലാഷ് അന്ന് ഒരുപാട് കരഞ്ഞു, ഇതോടെയാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. നാലു മണിക്കൂറാണ് പലാഷ് ആശുപത്രിയിലുണ്ടായിരുന്നത്. ഡ്രിപ് ഇട്ടു, ഇസിജിയും മറ്റു പരിശോധനകളും നടത്തിയ ശേഷമാണ് മുംബൈയിലേക്കു പോയത്. ഇപ്പോള്‍ എല്ലാം സാധാരണ നിലയിലായി. പക്ഷേ പലാഷ് ഇപ്പോഴും വലിയ സമ്മര്‍ദത്തിലാണ്.'- അമിത പറഞ്ഞു.

"He Cried So Much": Palash Muchhal's Mother As Son Shifted To Mumbai Hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT