Sports

ഭാഗ്യദോഷത്തിന്റെ 'വര്‍ഷ കണക്കില്‍' നിന്ന് പുറത്ത് വന്നത് എങ്ങനെ? ജയവര്‍ധനെ പറയുന്നു

ഭാഗ്യ ദോഷത്തിന്റെ ആ വര്‍ഷ കണക്കില്‍ നിന്നും പുറത്ത് വന്നതിനെ കുറിച്ച് പറയുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ ജയവര്‍ധനെ

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: തുടരെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കുന്നില്ല എന്ന പോരായ്മയും മുംബൈ ഇന്ത്യന്‍ ദുബായ് സ്‌റ്റേഡിയത്തില്‍ നവംബര്‍ 10ഓടെ നികത്തി. ഭാഗ്യ ദോഷത്തിന്റെ ആ വര്‍ഷ കണക്കില്‍ നിന്നും പുറത്ത് വന്നതിനെ കുറിച്ച് പറയുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ ജയവര്‍ധനെ. 

എന്നോട് തന്നെ അത് വിശദീകരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എളുപ്പമായിരുന്നില്ല അത്. ചാമ്പ്യന്മാരായിട്ടും തുടരെ വര്‍ഷങ്ങളില്‍ ജയിക്കാനായില്ല. അതുകൊണ്ട് എനിക്ക് ടീം അംഗങ്ങളെ ഒരുമിച്ച് കൊണ്ടുവരേണ്ടതായി വന്നു. ഒരുക്കങ്ങളിലും മറ്റ് പ്രക്രിയകളിലും സ്ഥിരത നിലനിര്‍ത്താനാണ് ശ്രമിച്ചത്. കളിക്കാരെ അതിനോട് ഇണങ്ങുന്ന വിധമാക്കാന്‍ ശ്രമിച്ചു, ജയവര്‍ധനെ പറയുന്നു. 

അതില്‍ കൂടുതലോ കുറവോ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ഈ വര്‍ഷം ചെറിയ വ്യത്യാസമുണ്ടായി. എങ്കിലും ടീം അംഗങ്ങള്‍ക്ക് അത് ആസ്വദിക്കാന്‍ സാധിച്ചതായും മുംബൈ കോച്ച് പറഞ്ഞു.2013ലാണ് മുംബൈ ആദ്യ കിരീടം നേടിയത്. 2015,2017,2019 വര്‍ഷങ്ങളിലായിരുന്നു പിന്നെയുള്ള കിരീട നേട്ടങ്ങള്‍. 

സിക്‌സ് ഹിറ്റിങ്ങിലെ മികവ് മുംബൈയുടെ ഡിഎന്‍എയില്‍ ഏറെ നാളായുണ്ട്. ടെമ്പോ നിലനിര്‍ത്തി കളിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഞങ്ങളെ അതിന് അനുവദിച്ച ഫ്രാഞ്ചൈസിക്കാണ് ക്രഡിറ്റ്. ഒരുങ്ങാന്‍ അവരെ സഹായിക്കുക, അവരുടെ റോള്‍ എന്തെന്ന് ബോധ്യപ്പെടുത്തി കൊടുക്കുക, കാര്യങ്ങള്‍ അവര്‍ക്ക് എളുപ്പമാക്കി കൊടുക്കുക എന്നിവയാണ് തനിക്ക് ചെയ്യാനുണ്ടായത് എന്നും ജയവര്‍ധനെ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT