How RCB’s Short Ball Strategy Crushed Gujarat Titans in IPL 2026 Final. BCCI/X
Sports

'ചുവന്ന മണ്ണിൽ' ബംഗളുരു ഒരുക്കിയ കെണി; ഗുജറാത്തിന് പിഴച്ചത് എവിടെ ?

മിശ്രിതമായ മണ്ണ് കൊണ്ടാണ് മത്സരത്തിനായുള്ള പിച്ച് തയ്യാറാക്കിയിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

അഹമ്മദാബാദ്: ഐപിഎല്‍ തുടര്‍ച്ചയായി രണ്ടാം കിരീടവും സ്വന്തമാക്കി ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. ഗുജറാത്ത് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി 18 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിരാട് കോഹ്‌ലിയുടെ തകർപ്പൻ ഇന്നിങ്‌സാണ് ബംഗളൂരുവിന് നിര്‍ണായകമായത്. 42 പന്തില്‍ 75 റണ്‍സെടുത്ത കോഹ്‌ലി അടിച്ചെടുത്തത്.

ടൂർണമെന്റിലൂടനീളം മികച്ച പ്രകടനമാണ് ഗുജറാത്ത് കാഴ്ച്ചവെച്ചത്. എന്നിട്ടും ഫൈനലിൽ അവർക്ക് എങ്ങനെ പിഴച്ചു?

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിന്റെ തുടക്കം മുതൽ മത്സരം ആർസിബിയുടെ കൈകളിൽ ആയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ആർസിബി ബൗളർമാർ ഒരുക്കിയത് 'ഷോർട്ട് ബോൾ' കെണിയായിരുന്നു.

മിശ്രിതമായ മണ്ണ് കൊണ്ടാണ് മത്സരത്തിനായുള്ള പിച്ച് തയ്യാറാക്കിയിരുന്നത്. എന്നാൽ പിച്ചിൽ ചുവന്ന മണ്ണിന്റെ സാനിധ്യം കൂടുതൽ ആയിരുന്നു. ചുവന്ന മണ്ണുള്ള പിച്ചുകളിൽ സാധാരണയായി കൂടുതൽ ബൗൺസ് ലഭിക്കാറുണ്ട്. ഇത് കൃത്യമായി മനസിലാക്കിയ ആർസിബി ബൗളർമാർ തുടർച്ചയായി ഷോർട്ട് ബോളുകൾ എറിഞ്ഞു.

ഉയർന്ന് വരുന്ന പന്തുകളെ വേണ്ട രീതിയിൽ നേരിടാൻ ബാറ്റർമാർക്ക് സാധിക്കാതെ വന്നതോടെ കാര്യങ്ങൾ ഗുജറാത്ത് ടൈറ്റൻസിന്റെ കൈവിട്ടു പോയി. ഷോർട് പന്തുകളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. ബൗൺസിനൊപ്പം മികച്ച ടേണും ഗ്രിപ്പും കൂടി ബൗളർമാർക്ക് ലഭിച്ചതോടെ ഗുജറാത്ത് ബാറ്റിങ് നിര പതറി.

എന്നാൽ മത്സരത്തിണ് മുൻപ് ഷോർട്ട് ബോൾ തന്ത്രം ഉണ്ടായിരുന്നില്ല എന്നാണ് ആർസിബി നായകൻ രജത് പടിദാർ പറഞ്ഞു. 'പിച്ചിന്റെ സ്വഭാവം മനസിലാക്കിയ ശേഷമാണ് ബൗളർമാർ ആ തന്ത്രം സ്വീകരിച്ചത്. ബൗളിങ് കോച്ച് ഓംകാർ സാൽവിക്കൊപ്പം ബൗളർമാർ ഏറെ സമയം ചെലവഴിക്കാറുണ്ട്. അവരുടെ പദ്ധതികളിൽ തനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബൗളർമാരുടെ തീരുമാനങ്ങളിൽ ഇടപെടാറില്ല' പടിദാർ വ്യക്തമാക്കി.

മത്സരത്തിൽ ആർസിബി എറിഞ്ഞ 120 പന്തുകളിൽ 45 പന്തുകളും ഷോർട്ട് ബൗളുകളായിരുന്നു. ഈ തന്ത്രം ആർസിബിക്ക് വൻ നേട്ടമാണ് സമ്മാനിച്ചത്. ശുഭ്മൻ ഗിൽ, സായ് സുദർശൻ, നിഷാന്ത് സിന്ധു, അർഷാദ് ഖാൻ, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ എന്നിവരുടെ വിക്കറ്റുകൾ ഷോർട്ട് ബോൾ തന്ത്രത്തിലൂടെയാണ് വീണത്.

ജോസ് ബട്ലറും രാഹുല്‍ തേവാടിയയും മാത്രമാണ് ഇത്തരം പന്തുകളിൽ പുറത്താകാതിരുന്നത്. ഷോർട് ബൗൾ തന്ത്രത്തിലൂടെ ഭുവനേശ്വർ കുമാർ (2/29), ജോഷ് ഹെയ്‌സല്‍വുഡ് (2/37), റാസിഖ് സലാം (3/27), ജേക്കബ് എന്നിവർ ഗുജറാത്തിനെ വരിഞ്ഞു മുറുക്കി മത്സരം ബംഗളുരുവിന് അനുകൂലമാകുക ആയിരുന്നു.

How RCB’s Short Ball Strategy Crushed Gujarat Titans in IPL 2026 Final.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മതചടങ്ങുകളില്‍ യൂണിഫോം വേണ്ട'; ഡിജിപിയുടെ വിലക്ക് വിലക്കി ഹൈക്കോടതി

'അസാധാരണ' റെക്കോർഡിൽ മെസി! ​​'ഗോൾഡൻ ബൂട്ടിലും' മുന്നിൽ

'തോന്ന്യാസം പറയരുത്'; കാമറയ്ക്ക് മുന്നില്‍ 'ഡ്രസ് മാറാന്‍' പറഞ്ഞ ഫോട്ടോഗ്രാഫര്‍; നിര്‍ത്തിപ്പൊരിച്ച് സറീന്‍ ഖാന്‍

'എന്നെ പറഞ്ഞോ, എന്റെ കൊച്ചിനെ പറഞ്ഞാല്‍ എല്ലാത്തിനെയും പൂട്ടും; വല്ലവന്റേയും ജീവിതം വിറ്റ് ജീവിക്കുന്നവര്‍'; മകളെ ചേര്‍ത്തു പിടിക്കുന്ന മഞ്ജു പിള്ള

'ബിന്‍സി ഉപദ്രവിച്ചു, കടിച്ച് പറിച്ചു; സ്‌നേഹം വിഡിയോയില്‍ മാത്രം, കുട്ടികാലം മുതല്‍ അനുഭവിക്കുന്നു'; പൊട്ടിക്കരഞ്ഞ് സഹോദരി