Sakshi Chaudhary, Virat Kohli x
Sports

'കോഹ്‍ലി പണം തന്ന് സഹായിച്ചു'; ബോക്സിങ് സ്വർണ നേട്ടത്തിൽ സാക്ഷി ചൗധരി

കോമൺവെൽത്ത് ​ഗെയിംസിൽ ചരിത്ര നേട്ടത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റന് നന്ദി പറഞ്ഞ് സാക്ഷി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ചണ്ഡ‍ീ​ഗഢ്: ഇത്തവണത്തെ കോമൺവെൽത്ത് ​ഗെയിംസിൽ ബോക്സിങിൽ സ്വർണം നേടി ചരിത്രമെഴുതിയതിനു പിന്നാലെ തന്റെ കരിയറിലെ വിജയത്തിനു പിന്നിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി വഹിച്ച പങ്കിനെക്കുറിച്ച് തുറന്നു പറഞ്ഞ് ബോക്സിങ് താരം സാക്ഷി ചൗധരി. ​​ഗ്ലാസ്ഗോയിൽ നടന്ന വനിതകളുടെ 51 കിലോ വിഭാ​ഗത്തിലാണ് ഹരിയാനക്കാരിയായ സാക്ഷി സ്വർണം സ്വന്തമാക്കിയത്. തന്റെ കരിയറിലെ വളരെ നിർണായകമായൊരു ഘട്ടത്തിലാണ് കോഹ്‌ലി സഹായം നൽകിയതെന്നു അവർ വ്യക്തമാക്കി. വിരാട് കോഹ്‍ലി ഫൗണ്ടേഷൻ വഴിയാണ് സാക്ഷിക്ക് മുൻ ഇന്ത്യൻ നായകന്റെ സഹായമെത്തിയത്.

തനിക്കു നൽകിയ പിന്തുണയ്ക്ക് അവർ കോഹ്‍ലിക്ക് നന്ദി അറിയിച്ചു. കേവലം സാമ്പത്തിക സഹായത്തിൽ മാത്രം ഒതുങ്ങുന്നതല്ല കോഹ്‍ലി നൽകിയ പിന്തുണയെന്നും സാക്ഷി പറയുന്നു.

'വിജേന്ദർ സിങിനെ കണ്ടാണ് ഞാൻ ബോക്സിങ് പഠിക്കാൻ ആരംഭിച്ചത്. എന്നാൽ എന്റെ കരിയറിലെ യാത്രയിൽ വിരാട് കോഹ്‍ലിയും എന്നെ ഒരുപാട് സഹായിക്കുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു. അദ്ദേഹമാണ് എന്റെ സ്പോൺസർ. അതുകൊണ്ടു തന്നെ അദ്ദേഹത്തോട് നന്ദി പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നു. ശാന്തയായി ഇരിക്കാനും അനാവശ്യ സമ്മർദ്ദങ്ങൾ തലയിലേറ്റാതെ റിങിലെ പ്രകടനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ലളിതമായ ഉപദേശങ്ങൾ നൽകി എന്നെ നിരന്തരം പ്രചോദിപ്പിച്ചിരുന്നു'- സാക്ഷി വ്യക്തമാക്കി.

ഇക്കഴിഞ്ഞ കോമൺവെൽത്ത് ​ഗെയിംസ് ബോക്സിങിൽ സമീപ കാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. 10 താരങ്ങൾ ഫൈനലിലെത്തിയപ്പോൾ 10 താരങ്ങളും മെഡൽ നേടി. 7 സ്വർണവും 3 വെള്ളിയുമായിരുന്നു ഇന്ത്യൻ നേട്ടം.

മനോഹരമായ തിരിച്ചു വരവാണ് സാക്ഷി ​ഗ്ലാസ്​ഗോയിൽ നടത്തിയത്. പരിക്കുകൾ കാരണം 2022ലെ കോമൺവെൽത്ത് ​ഗെയിംസും 2023ലെ ഏഷ്യൻ ​ഗെയിംസും നഷ്ടമായതിനെ തുടർന്നാണ് 54 കിലോയിൽ നിന്നു താരം 51 കിലോ വിഭാ​ഗത്തിലേക്ക് മാറിയത്. വലിയ പരീക്ഷണമായിരുന്നു താരത്തിന്റെ ഈ മാറ്റമെങ്കിലും കരിയറിലെ ഏറ്റവും വലിയ മെഡൽ നേട്ടത്തിലേക്കാണ് തീരുമാനം വഴി തുറന്നത്. ഫൈനലിൽ ഇം​ഗ്ലണ്ടിന്റെ റൂബി വൈറ്റിനെ 5-0 എന്ന സ്കോറിനു തകർ‌ത്തെറിഞ്ഞായിരുന്നു സാക്ഷിയുടെ ചരിത്ര നേട്ടം.

Days after scripting history with a gold medal at the 2026 Commonwealth Games, Indian boxer Sakshi Chaudhary has revealed the role former India captain Virat Kohli played in her journey to the top

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം; പക്ഷേ നിരാശയായിരുന്നു ഫലം': സോനം വാങ്ചുക്

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം; തുറമുഖങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

പെരുമഴയത്ത് കരുണയില്ലാതെ ജപ്തി; രോഗിയും കുടുംബവും തെരുവിലേക്ക്; രാത്രി കഴിച്ചുകൂട്ടിയത് സ്വന്തം വീട്ടുവരാന്തയിൽ

'അമിത് ഷായുടെ പേര് കേട്ടാല്‍ ഭീകരര്‍ വിറയ്ക്കും'; പ്രതിപക്ഷത്തിന്റെ പെരുമാറ്റം ശരിയല്ലെന്ന് കിരണ്‍ റിജിജു

കണ്ണൂരിൽ പനി ബാധിച്ച് പത്തുവയസുകാരി മരിച്ചു