ഫോട്ടോ: എഎഫ്പി 
Sports

'അവരെ വേദനിപ്പിക്കുക, അതാണ് ലക്ഷ്യം'; കലാശപ്പോരിലെ തന്ത്രം പറഞ്ഞ് സ്‌കലോനി

ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ എന്ത് തന്ത്രമാവും സ്‌കലോനി കരുതി വെച്ചിട്ടുണ്ടാവുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ എന്ത് തന്ത്രമാവും സ്‌കലോനി കരുതി വെച്ചിട്ടുണ്ടാവുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം. കലാശപ്പോരിന് തലേന്ന് അതിന്റെ സൂചന സ്‌കലോനി നല്‍കുന്നു. അവരെ കഴിയുന്നത്ര വേദനിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് അര്‍ജന്റൈന്‍ പരിശീലകന്‍ പറയുന്നു. 

ഫ്രാന്‍സിനെതിരെ എങ്ങനെ ഇറങ്ങണം എന്ന് ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു.ഒരു പരിശീലന സെഷന്‍ കൂടിയുണ്ട്. അത് കൂടി കഴിയുന്നതോടെ ഫ്രാന്‍സിനെതിരെ എങ്ങനെ കളിക്കുമെന്ന് വ്യക്തമാവും. അവരെ വേദനിപ്പിക്കാന്‍ സാധിക്കണം, നമ്മള്‍ നേരിടേണ്ടി വരുന്ന പ്രയാസം എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുമോ അത്രത്തോളം കുറയ്ക്കണം, സ്‌കലോനി പറഞ്ഞു. 

ഇപ്പോള്‍ തന്നെ കാര്യങ്ങള്‍ എനിക്ക് വൈകാരികമായി കഴിഞ്ഞു. കാരണം കളിക്കാര്‍ അവര്‍ക്ക് നല്‍കാന്‍ കഴിയുന്നതെല്ലാം നല്‍കി. നാളെ നമുക്ക് ജയിക്കാനാവും എന്ന് പ്രതീക്ഷിക്കാം. സാധിച്ചില്ലെങ്കിലും കളിക്കാര്‍ക്ക് അഭിമാനത്തോടെ തന്നെ മടങ്ങാം. കാരണം ഇത് സന്തോഷിക്കാനുള്ള സമയമാണ്, സ്‌കലോനി പറയുന്നു. 

5-3-2, 4-4-2 എന്നീ ഫോര്‍മേഷനില്‍ ഏതിലാവും അര്‍ജന്റീന ഇറങ്ങുക എന്ന് വ്യക്തമല്ല. 4-4-2 ഫോര്‍മേഷനില്‍ ഡി മരിയയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി അര്‍ജന്റീന ഇറങ്ങാനാണ് സാധ്യത കൂടുതല്‍. 5-3-2 ഫോര്‍മേഷന്‍ സ്‌കലോനി തെരഞ്ഞെടുത്താല്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് ആദ്യ ഇലവനില്‍ ഉണ്ടാവില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്