ഇഷാന്‍ കിഷന്‍ ഫെയ്‌സ്ബുക്ക്
Sports

റണ്‍മല തീര്‍ത്ത് ഇഷാന്‍ കിഷന്‍; ബംഗളൂരുവിനെതിരെ ഹൈദരാബാദിന് കൂറ്റന്‍ ജയം

32 പന്തില്‍ 62 റണ്‍സെടുത്ത ഫിലിപ് സാള്‍ട്ടാണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ലഖ്‌നൗ ഏകന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സ് വിജയമാണ് ഹൈദരാബാദ് നേടിയത്. 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 19.5 ഓവറില്‍ 189 റണ്‍സെടുത്തു പുറത്തായി.

32 പന്തില്‍ 62 റണ്‍സെടുത്ത ഫിലിപ് സാള്‍ട്ടാണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. ബംഗളൂരുവിനായി ഫിലിപ് സാള്‍ട്ടും വിരാട് കോഹ്‌ലിയും മികച്ച തുടക്കമാണ് നല്‍കിയത്. 43 റണ്‍സെടുത്ത് കോഹ്‌ലി പുറത്തായി. പിന്നാലെ വന്ന ബാറ്റര്‍മാര്‍ ശോഭിച്ചില്ല. തോല്‍വിയോടെ ഒന്നാം സ്ഥാനം എന്ന ബംഗളൂരുവിന്റെ മോഹം പൊലിഞ്ഞു. ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സ് മൂന്നുവിക്കറ്റെടുത്തു.

ഇഷാന്‍ കിഷന്റെ മികച്ച പ്രകടനമാണ് ഹൈദരാബാദിന് കരുത്തായത്. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും മികച്ച തുടക്കം നല്‍കിയിരുന്നു. അര്‍ധസെഞ്ച്വറിയോടെ വെടിക്കെട്ട് നടത്തിയ കിഷന്‍ ടീമിനെ 200-കടത്തി. 48 പന്തില്‍ നിന്ന് 94 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. അഭിഷേക് ശര്‍മ (17 പന്തില്‍ 34), അനികേത് വര്‍മ (ഒന്‍പതു പന്തില്‍ 26), ഹെന്റിച് ക്ലാസന്‍ (13 പന്തില്‍ 24) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.

തീപ്പൊരി ഇഷാന്‍! 48 പന്തില്‍ 94; ആര്‍സിബിക്ക് താണ്ടാന്‍ 232 റണ്‍സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT