ഫോട്ടോ: ട്വിറ്റർ 
Sports

'ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല'; തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളിക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്യാമറയില്‍ നോക്കി എന്റെ നാളുകള്‍ അവസാനിച്ചിട്ടില്ല എന്ന് ക്രിസ്റ്റിയാനോ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: തന്റെ നാളുകള്‍ അവസാനിച്ചിട്ടില്ല എന്ന താന്‍ പറഞ്ഞിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബ്രെന്റ്‌ഫോഡിന് എതിരായ മത്സരത്തിന് ശേഷം ക്യാമറയില്‍ നോക്കി എന്റെ നാളുകള്‍ അവസാനിച്ചിട്ടില്ല എന്ന് ക്രിസ്റ്റിയാനോ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തുടരുമെന്ന് ക്രിസ്റ്റിയാനോ വ്യക്തമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത് എന്നും വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റിന് അടിയില്‍ വന്നാണ് അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ കമന്റ് ചെയ്തത്. 

റൊണാള്‍ഡോ 7 ക്ലബ് എന്ന ഫാന്‍ പേജിന്റെ പോസ്റ്റിന് അടിയില്‍ വന്നാണ് ക്രിസ്റ്റിയാനോയുടെ വാക്കുകള്‍. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാ അക്കൗണ്ട് വഴിയാണ് ക്രിസ്റ്റിയാനോയുടെ മറുപടി. തന്റെ നാളുകള്‍ അവസാനിച്ചിട്ടില്ല എന്ന പ്രതികരണം ക്രിസ്റ്റ്യാനോ നിഷേധിച്ചതോടെ അടുത്ത സീസണില്‍ താരം ഓള്‍ഡ് ട്രഫോര്‍ഡില്‍ ഉണ്ടാവുമോ എന്ന ചോദ്യവും വീണ്ടും ശക്തമാവുന്നു. 

അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിനുള്ള യോഗ്യത മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നഷ്ടപ്പെടുന്ന സാഹചര്യമാണ് ക്രിസ്റ്റ്യാനോ ക്ലബ് വിടാനുള്ള സാധ്യത കൂട്ടുന്നത്. എറിക് ടെന്‍ ഹാഗ് ആണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പുതിയ പരിശീലകന്‍. ഇതും ക്രിസ്റ്റ്യാനോയുടെ അതൃപ്തിക്കിടയാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT