I Focus on the Ball Not the Bowler Says vaibhav Sooryavanshi. @rajasthanroyals
Sports

'ആരായാലും ഞാൻ അടിക്കും'; ബുംറയോ ഹെയ്‌സല്‍വുഡോ എന്ന് നോക്കില്ലെന്ന് സൂര്യവംശി

ബംഗളൂരുവിന് എതിരായ മത്സരത്തിലെ പ്രകടനത്തിൽ തൃപ്തനല്ലെന്നാണ് വൈഭവ് സൂര്യവംശി പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഗുവാഹട്ടി: ഐപിഎല്ലിലെ ഈ സീസണിലും വണ്ടർ കിഡ് വൈഭവ് സൂര്യവംശി മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. സീസണിലെ നാല് മത്സരങ്ങളിൽ നിന്ന് 18 വീതം സിക്സും ഫോറും അടിച്ച് 200 റൺസ് ആണ് താരം സ്കോർ ചെയ്‍തത്. ഇതോടെ എട്ടും കൂടുതൽ റൺസ് സ്കോർ ചെയ്യുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും താരം സ്വന്തമാക്കി കഴിഞ്ഞു.

കഴിഞ്ഞ ദിവസം ബംഗളൂരുവിന് എതിരെ നടന്ന മത്സരത്തിൽ 26 പന്തില്‍ 78 റണ്‍സ് ആണ് വൈഭവ് അടിച്ചെടുത്തത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ ഓസ്ട്രേലിയൻ പേസറർ ജോഷ് ഹെയ്‌സല്‍വുഡും കഴിഞ്ഞ മത്സരത്തിൽ വൈഭവിന്റെ ബാറ്റിന്റെ ചൂട് അറിഞ്ഞു. ഹെയ്‌സല്‍വുഡ് എറിഞ്ഞ ഓവറിൽ തുടർച്ചയായ നാല് പന്തുകളിൽ മൂന്ന് ബൗണ്ടറിയും ഒരു സിക്സുമാണ് സൂര്യവംശി അടിച്ചെടുത്തത്.

“ഞാൻ പ്രാക്റ്റീസ് ചെയ്യുമ്പോൾ കൃത്യമായ പദ്ധതി മനസിൽ ഉണ്ടാകും. അത് മത്സരത്തിൽ നടപ്പാക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. ബൗളർ ബുംറയോ,ഹെയ്‌സല്‍വുഡോ ആരാണെന്നത് ഞാൻ നോക്കാറില്ല. പകരം അദ്ദേഹമെറിയുന്ന പന്തിൽ മാത്രമാണ് എന്റെ ശ്രദ്ധ'' സൂര്യവംശി പറഞ്ഞു.

ബൗളർ ആരാണെന്നത് ഞാൻ നോക്കാറില്ല. പകരം അദ്ദേഹമെറിയുന്ന പന്തിൽ മാത്രമാണ് എന്റെ ശ്രദ്ധ'' സൂര്യവംശി പറഞ്ഞു. മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ പേസ് ബൗളർ ബുംറയുടെ ഒരു ഓവറിൽ 13 റൺസ് ആണ് താരം അടിച്ചെടുത്തത്.

എന്നാൽ, ബംഗളൂരുവിന് എതിരായ മത്സരത്തിലെ പ്രകടനത്തിൽ തൃപ്തനല്ലെന്നാണ് വൈഭവ് സൂര്യവംശി പറയുന്നത്. മത്സരത്തിൽ 78 റൺസ് നേടാൻ കഴിഞ്ഞുള്ളു. കുറച്ചു നേരം കൂടി ക്രീസിൽ തുടരാൻ കഴിഞ്ഞാൽ ടീമിന് 20 റൺസ് കൂടി നേടിക്കൊടുക്കാമായിരുന്നു. അത് സാധിക്കാത്തതിൽ നിരാശയുണ്ടെന്നും താരം പറഞ്ഞു.

I Focus on the Ball Not the Bowler Says vaibhav Sooryavanshi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാന ചര്‍ച്ച അട്ടിമറിക്കപ്പെട്ടത് വാന്‍സിന് വന്ന ആ ഫോണ്‍കോള്‍; ആരോപണവുമായി ഇറാന്‍

'ശമ്പളം വര്‍ധിപ്പിക്കണം': നോയിഡയില്‍ തൊഴിലാളികളുടെ സമരം അക്രമാസക്തം

ഇറാന്‍ യുദ്ധം: ആഗോള ഊര്‍ജ പ്രതിസന്ധി അവസരമാക്കി ചൈന; ക്ലീന്‍ ടെക്‌നോളജിയില്‍ മുന്നേറ്റം

ഗേജ് ടെസ്റ്റിൽ കുടുങ്ങി; അംപയറോട് കലിപ്പിൽ രോഹിത്, വാംഖഡെയിൽ നാടകീയ രംഗങ്ങൾ - വിഡിയോ

പൊലീസിന് വീഴ്ചയില്ല, ആരോപണങ്ങള്‍ ഡിവൈഎസ്പി അന്വേഷിക്കും, കുറഞ്ഞ ശിക്ഷ ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്നത് ശരിയല്ല: ആലപ്പുഴ എസ് പി

SCROLL FOR NEXT