ചിത്രം/ സോഷ്യൽ മീഡിയ 
Sports

‘ജോർജ്കുട്ടി സൃഷ്ടിച്ച ആ ട്വിസ്റ്റ് കണ്ട് ഉച്ചത്തിൽ ചിരിച്ചു; ഇതുവരെ കാണാത്തവർ ‘ദൃശ്യം‘ ഒന്ന് മുതൽ കാണുക‘- അഭിനന്ദനവുമായി ആർ അശ്വിനും

‘ജോർജ്കുട്ടി സൃഷ്ടിച്ച ആ ട്വിസ്റ്റ് കണ്ട് ഉച്ചത്തിൽ ചിരിച്ചു; ഇതുവരെ കാണാത്തവർ ‘ദൃശ്യം‘ ഒന്ന് മുതൽ കാണുക‘- അഭിനന്ദനവുമായി ആർ അശ്വിനും

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മോഹൻലാൽ നായകനായ മലയാള ചിത്രം ദൃശ്യം രണ്ടാം ഭാഗം വലിയ പ്രേക്ഷക പിന്തുണയുമായി മുന്നേറുകയാണ്. കായിക മേഖലയിൽ പോലും ദൃശ്യം തരം​ഗമായി മാറുകയാണ് ഇപ്പോൾ. രണ്ട് ദിവസം മുൻപ് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ടീം ടോട്ടനം ഹോട്സ്പറിന്റെ ഫെയ്സ്ബുക്ക് പേജിൽ ദൃശ്യത്തിലെ ഡയലോ​ഗ് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെയിതാ ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ. 

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വിജയ ശിൽപിയായതിന് പിന്നാലെയാണ് അശ്വിൻ സിനിമ കണ്ടത്. ​ഗംഭീര സിനിമയാണെന്നും ഇതുവരെ കാണാത്തവർ ഒന്നും രണ്ടും ഭാ​ഗങ്ങൾ കാണണമെന്നും അശ്വിൻ ട്വിറ്ററിലിട്ട കുറിപ്പിൽ വ്യക്തമാക്കി. 

‘ദൃശ്യം രണ്ടിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്കുട്ടി കോടതിക്കുള്ളിൽ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തിൽ ചിരിച്ചു പോയി. ഇതുവരെ കാണാത്തവർ ദൃശ്യം ഒന്ന് മുതൽ കാണുക. മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം’ – അശ്വിൻ ട്വിറ്ററിൽ കുറിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ദൃശ്യം 2 വളരെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ദൃശ്യത്തിന്റെ ആദ്യ ഭാഗം ഒരുക്കിയ ജീത്തു ജോസഫാണ് രണ്ടാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

സെവാഗിന്റെ മകനല്ലേ... ആര്യവീര്‍ 143 പന്തില്‍ അടിച്ചുകൂട്ടിയത് 173 റണ്‍സ്!

ഒരു ദിവസം എത്ര നേരം ഇയർഫോണുകൾ ഉപയോഗിക്കാം?

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

ഉയര്‍ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില്‍ എത്തും