പാറ്റ് കമ്മിൻസ് ട്വിറ്റർ
Sports

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ലോകകപ്പ്, ആഷസ്; 2023 കമ്മിന്‍സിന്റെ വര്‍ഷം! ഐസിസിയുടെ ഏറ്റവും മികച്ച ക്രിക്കറ്റര്‍

പുരുഷ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമായ സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫി ഓസീസ് നായകന്

സമകാലിക മലയാളം ഡെസ്ക്

ദുബൈ: 2023ലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്. ഐസിസിയുടെ പുരുഷ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമായ സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫിക്കാണ് കമ്മിന്‍സ് അര്‍ഹനായത്.

സഹ താരം ട്രാവിസ് ഹെഡ്ഡ്, ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവരെ പിന്തള്ളിയാണ് കമ്മിന്‍സ് പുരസ്‌കാരം സ്വന്തമാക്കിയത്.

2021ല്‍ ക്യാപ്റ്റനായി വന്ന ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ കമ്മിന്‍സിനു സാധിച്ചു. 2023ല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീട നേട്ടം, പിന്നാലെ ഏകദിന ലോകകപ്പ് കിരീടം എന്നിവ കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ 2023ല്‍ ഓസ്‌ട്രേലിയ സ്വന്തമാക്കി. ഇംഗ്ലീഷ് മണ്ണില്‍ ആഷസ് നിലനിര്‍ത്താനും കമ്മിന്‍സിന്റെ നായക മികവിനു സാധിച്ചു.

കളിക്കാരനെന്ന നിലയിലും താരം തിളങ്ങി. 422 റണ്‍സും 59 വിക്കറ്റുകളും 24 മത്സരങ്ങളില്‍ നിന്നു പാറ്റ് കമ്മിന്‍സ് നേടി. ഐസിസി പുരസ്‌കാരം വലിയ ബഹുമതിയാണെന്നു കമ്മിന്‍സ് പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാം പോറ്റിയെ ഏല്‍പ്പിക്കാനെങ്കില്‍ പിന്നെ ദേവസ്വം ബോര്‍ഡ് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 37 lottery result

സര്‍പ്രൈസ്! ആദ്യമായി ആയുഷ് ബദോനി ഇന്ത്യന്‍ ടീമില്‍

താഴ്ചയില്‍ നിന്ന് കുതിച്ചുപൊങ്ങി ഓഹരി വിപണി, സെന്‍സെക്‌സില്‍ ആയിരം പോയിന്റ് നേട്ടം; മുന്നേറ്റത്തിനുള്ള രണ്ടു കാരണങ്ങള്‍

മോനിപ്പള്ളിയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; എട്ടുവയസുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

SCROLL FOR NEXT