ICC Considers Moving 2029, 2031 Events from India Over Indo-Pak Issues  ICC/x
Sports

തർക്കങ്ങൾ അതിര് കടക്കുന്നു, ഇനി ഐസിസി ടൂർണമെന്റുകൾ ഇന്ത്യയിൽ സംഘടിപ്പിക്കില്ല ?

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾക്ക് ന്യൂട്രൽ വേദികൾ ആവശ്യപ്പെടുന്നതും ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് ബഹിഷ്കരണവുമൊക്കെയാണ് ഐസിസി മറ്റൊരു വേദി കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ പ്രധാന കാരണം.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ ക്രിക്കറ്റ് മൈതാനത്തും എത്തിയതോടെ ഐസിസി ടൂർണമെന്റുകൾക്കുള്ള വേദികൾ മാറ്റാൻ ഐസിസി ആലോചിക്കുന്നതായി സൂചന. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾക്ക് ന്യൂട്രൽ വേദികൾ ആവശ്യപ്പെടുന്നതും ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് ബഹിഷ്കരണവുമൊക്കെയാണ് ഐസിസി മറ്റൊരു വേദി കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ പ്രധാന കാരണം.

2029-ൽ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയും 2031-ലെ ഏകദിന ലോകകപ്പും ഇന്ത്യയിൽ നിന്ന് മാറ്റുന്നതിനെക്കുറിച്ച് നിലവിൽ ഐസിസി ആലോചിക്കുന്നു എന്നാണ് ഒരു ഓസ്‌ട്രേലിയൻ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയ്ക്ക് പകരം ഇത്തരത്തിൽ ടൂർണമെന്റുകൾ ഓസ്‌ട്രേലിയയിലേക്ക് മാറ്റാനാണ് ഐസിസിയുടെ നീക്കം. ഇക്കാര്യത്തിൽ ഔദ്യോഗികമായ വിശദീകരണം ഇത് വരെ ഐസിസി നൽകിയിട്ടില്ല.

രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ കാരണം ഐസിസി ടൂർണമെന്റുകളിൽ എതിരാളിയുടെ രാജ്യത്ത് കളിക്കാനാകില്ല എന്ന നിലപാട് ടീമുകൾ എടുക്കുമ്പോൾ ഈ മത്സരങ്ങൾ നടത്താൻ പ്രത്യേകം വേദി കണ്ടെത്തേണ്ടതായി വരും. പാകിസ്ഥാൻ വേദിയായ കഴിഞ്ഞ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിലാണ് നടത്തിയത്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യ-പാക് മത്സരങ്ങൾ ശ്രീലങ്കയിലാണ് നടന്നത്. വേദി ഇന്ത്യയിൽ നിന്നു മാറ്റിയാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കമെന്നാണ് ഐസിസി കണക്ക് കൂട്ടുന്നത്.

ICC Mulls Shifting 2029 Champions Trophy and 2031 World Cup from India Amid Indo-Pak Tensions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര് ഭരിച്ചാലും ആണിപ്പുറത്ത് ഇരുത്തി ഭരിപ്പിക്കും', ബിജെപി സ്വാധീന ശക്തിയാകുമെന്ന് സുരേഷ് ഗോപി

ഏതാ ഈ സുന്ദരി... പഞ്ചാബ് കിങ്സ് താരത്തിന്റെ കാമുകിയോ? ആരാണ് 'കശ്മീര പർദേശി' (വിഡിയോ)

'പിഎസ്എൽ ഒന്നാമത് എത്തും' എന്ന് പിസിബി ചെയർമാൻ, ഐപിഎല്ലിനെ മറികടക്കാൻ ആകില്ലെന്ന് വിദഗ്ധർ

'സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ടി എന്‍ പ്രതാപൻ എട്ടു കോടി നല്‍കി, പണം കൊണ്ടുവന്നത് മകന്‍റെ കാറില്‍'

നുഴഞ്ഞുകയറ്റം തടയാന്‍ പാമ്പുകളും മുതലകളും; ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പുതിയ പ്രതിരോധ സംവിധാനവുമായി ബിഎസ്എഫ്

SCROLL FOR NEXT