ന്യൂഡൽഹി: ടി20 ലോകകപ്പില്‍ അരങ്ങേറ്റ മത്സരത്തിന് തയ്യാറെടുക്കുന്ന മലയാളി താരം സഞ്ജു സാംസണിന്റെ പരിശീലന വിഡിയോ ഔദ്യോഗികമായി പങ്ക് വെച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഇന്ന് നമീബിയക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം ഡൽഹിയിൽ പരിശീലനം നടത്തിയിരുന്നു. സഞ്ജു നെറ്റ്സിൽ പരിശീലനം നടത്തുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളാണ് ഐസിസി പങ്കു വെച്ചിരിക്കുന്നത്.
'നമീബിയക്കെതിരായ ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി നെറ്റ്സിൽ തിളങ്ങിയ പ്രകടനം കാഴ്ചവെച്ചു സഞ്ജു സാംസൺ' എന്ന തലക്കെട്ടോടെയാണ് ഐസിസി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ ഫാസ്റ്റ് ബൗളർ അര്‍ഷ്ദീപ് സിങിന്റെ വേഗതയേറിയ പന്തുകൾ പുൾ ഷോട്ട് കളിക്കുന്നതും സഞ്ജുവിന്റെ പെർഫോമൻസ് കണ്ട് സൂര്യകുമാർ യാദവ് താരത്തെ അഭിനന്ദിക്കുന്നതും വിഡിയോയിൽ കാണാം.
പതിവ് ശൈലിയിൽ നിന്ന് മാറി ക്രീസിൽ കൃത്യമായ സ്റ്റാൻഡ്‌സിൽ നിന്നാണ് സഞ്ജു ബൗളുകൾ നേരിട്ടത്. നെറ്റ്സിലെ പരിശീലനത്തിൽ സഞ്ജു കൂടുതൽ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശുന്നത് എന്നും കാണാം. അസുഖം കാരണം ആശുപത്രിയിൽ പ്രവേശിച്ച ഇന്ത്യൻ ഓപ്പണർ അഭിഷേക് ഇന്ന് മത്സരത്തിനിറങ്ങാൻ സാധ്യതയില്ല. പകരം സഞ്ജു ഓപ്പണിങ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates