Sanju Samson ഫയൽ
Sports

റാങ്കിങ്ങിലും കുതിച്ച് സഞ്ജു, 43 സ്ഥാനം മെച്ചപ്പെടുത്തി; ഇഷാൻ രണ്ടാം സ്ഥാനത്ത്, തിളങ്ങി ഇന്ത്യൻ താരങ്ങൾ

ഐസിസി ടി20 ബാറ്റര്‍മാരുടെ പട്ടികയില്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലേക്ക് ഉയര്‍ന്ന് ഇഷാന്‍ കിഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഐസിസി ടി20 ബാറ്റര്‍മാരുടെ പട്ടികയില്‍ കുതിച്ച് ഇന്ത്യൻ താരങ്ങൾ. കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലേക്ക് ഇഷാൻ കിഷൻ ഉയർന്നപ്പോൾ ടി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റായി തെരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസൺ റാങ്കിങ്ങിൽ ഏറ്റവും വലിയ കുതിപ്പുണ്ടാക്കി. 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 637 പോയിന്റോടെ കരിയറിലെ ഏറ്റവും മികച്ച റാങ്കായ 22-ാം സ്ഥാനത്താണ് സഞ്ജു.

റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള അഭിഷേക് ശര്‍മ്മയുടെ തൊട്ടുതാഴെ രണ്ടാം സ്ഥാനത്തേയ്ക്കാണ് ഇഷാന്‍ കിഷന്‍ ഉയര്‍ന്നത്. അഭിഷേക് ശര്‍മ്മയേക്കാള്‍ വെറും നാല് പോയിന്റ് പിന്നിലാണ് ഇഷാന്‍ കിഷന്‍. ടി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് ഇഷാന്‍ കിഷന് നേട്ടമായത്. ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ മിന്നുന്ന അര്‍ദ്ധസെഞ്ച്വറിയാണ് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ അഭിഷേക് ശര്‍മ്മയ്ക്ക് കരുത്തായത്. ടൂര്‍ണമെന്റില്‍ 317 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ 871 പോയിന്റുമായാണ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. 875 പോയിന്റുമായാണ് അഭിഷേക് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

ലോകകപ്പിന് തൊട്ടു മുൻപ് ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ ബാറ്റിങ് റാങ്കിങ്ങിൽ സഞ്ജു 65-ാം സ്ഥാനത്തേക്ക് വീണിരുന്നു. വെസ്റ്റിൻഡീസിനെതിരെ സൂപ്പർ 8 മത്സരത്തിലെ മിന്നും പ്രകടനത്തോടെ 40–ാം സ്ഥാനത്തേയ്ക്കു കയറി. സെമിയിലും ഫൈനലിലും തിളങ്ങിയതോടെയാണ് 22–ാം സ്ഥാനത്തേയ്ക്കു എത്തുന്നത്. ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ആകെ 43 സ്ഥാനങ്ങളാണ് സഞ്ജു മെച്ചപ്പെടുത്തിയത്.

ന്യൂസിലന്‍ഡുകാരന്‍ ടിം സീഫെര്‍ട്ട് നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ടിന്റെ ജേക്കബ് ബെഥേല്‍ 17 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 16-ാം സ്ഥാനത്തേക്ക് കുതിച്ചു. ടി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍

ടി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ പിന്തള്ളി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ഒന്നാം സ്ഥാനത്തെത്തി. 753 പോയിന്റുമായാണ് റാഷിദ് ഖാന്‍ ഒന്നാമതെത്തിയത്. വരുണ്‍ ചക്രവര്‍ത്തിക്ക് 740 പോയിന്റ് ആണ് ഉള്ളത്. ജസ്പ്രീത് ബുംറ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്താണ്. അക്ഷര്‍ പട്ടേല്‍ ആറ് സ്ഥാനം ഉയര്‍ന്ന് 17-ാം സ്ഥാനത്ത് എത്തി.

ICC T20I Rankings: Abhishek-Kishan make it 1-2 in batting, Varun loses bowling top spot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും