ICC Warns PCB of Legal Action Over India Match Boycott file
Sports

പണി കിട്ടും, മറക്കണ്ട; ബഹിഷ്കരണ നാടകത്തിൽ ഐസിസി പിസിബിക്കു കത്ത് നൽകി

മത്സരം ബഹിഷ്‌കരിച്ചാൽ പാകിസ്ഥാന് ലഭിക്കേണ്ട വാർഷിക വരുമാന വിഹിതമായ ഏകദേശം 3.5 കോടി യുഎസ് ഡോളർ ഐസിസി തടഞ്ഞുവെക്കും.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്‌കരിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഐസിസി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ജിയോസ്റ്റാറിൽ നിന്ന് നിയമനടപടി നേരിടേണ്ടി വരുമെന്നാണ് ഐസിസി അറിയിച്ചത്. ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ–പാകിസ്ഥാൻ മത്സരം ബഹിഷ്‌കരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും വിഷയത്തിൽ പിസിബി നിലപാട് വ്യക്തമാക്കിയിട്ടില്ല.

“ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ പാകിസ്ഥാൻ ബഹിഷ്കരിച്ചാൽ കനത്ത പിഴയും ബ്രോഡ്കാസ്റ്റർമാരിൽ നിന്ന് നിയമനടപടികളും പിസിബി നേരിടേണ്ടി വരും. ഐസിസിയിൽ നിന്ന് ലഭിക്കേണ്ട വാർഷിക വരുമാനം പാകിസ്ഥാന് നൽകില്ലെന്നും ഔദ്യോഗികമായി തന്നെ ബിസിബിയെ അറിയിച്ചു'' പിസിബിയുടെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

മത്സരം ബഹിഷ്‌കരിച്ചാൽ പാകിസ്ഥാന് ലഭിക്കേണ്ട വാർഷിക വരുമാന വിഹിതമായ ഏകദേശം 3.5 കോടി യുഎസ് ഡോളർ ഐസിസി തടഞ്ഞുവെക്കും. ആ പണം ബ്രോഡ്കാസ്റ്റർമാർക്ക് നൽകുകയും ചെയ്യും. ഈ പ്രശ്നങ്ങൾ കഴിഞ്ഞ ആഴ്ച നടന്ന പ്രത്യേക യോഗത്തിൽ പാക് പ്രധാനമന്ത്രിയെ പിസിബി അറിയിച്ചെന്നാണ് വിവരം.

ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടം പിസിബി നല്‍കേണ്ടി വരും. 38 ദശലക്ഷം ഡോളറിന്റെ (ഏകദേശം 320 കോടി രൂപ) നിയമനടപടി ഉണ്ടായേക്കുമെന്ന് ഐസിസി നൽകുന്ന സൂചന.

Sports news: ICC Warns PCB of Legal Action Over India Match Boycott.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി ആ പറഞ്ഞത് സര്‍ക്കാര്‍ നയമല്ല, തിരുത്തി മുഖ്യമന്ത്രി; പിന്നാലെ വിശദീകരിച്ച് ഗണേഷ് കുമാര്‍

സതീശന്‍ മുഖ്യമന്ത്രിയാവാന്‍ പഠിക്കുന്നു, സകലരോടും പുച്ഛം: വി ശിവന്‍കുട്ടി

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്; ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപയെന്ന് മന്ത്രി

സുഖമായി ജീവിക്കണോ?; ഇതാ സമ്പാദ്യം വളര്‍ത്താന്‍ ഏഴ് വഴികള്‍

സ്തനാർബുദം, സ്വയം പരിശോധിക്കേണ്ടത് എങ്ങനെ

SCROLL FOR NEXT