അമേലിയ കെര്‍   എക്സ്
Sports

2024ലെ മികച്ച വനിതാ ക്രിക്കറ്റര്‍; റെയ്ചല്‍ ഹെയ്‌ഹോ ഫ്‌ളിന്റ് ട്രോഫി അമേലിയ കെര്‍ സ്വന്തമാക്കി

ലൗറ വോള്‍വാര്‍ട്, ചമരി അട്ടപ്പട്ടു, അന്നബെല്‍ സതര്‍ലാന്‍ഡ് എന്നിവരെ മറികടന്നാണ് പുരസ്‌കാര നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐസിസിയുടെ 2024ലെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള റെയ്ചല്‍ ഹെയ്‌ഹോ ഫ്‌ളിന്റ് ട്രോഫി ന്യൂസിലന്‍ഡ് താരം അമേലിയ കെറിന്. ലൗറ വോള്‍വാര്‍ട്, ചമരി അട്ടപ്പട്ടു, അന്നബെല്‍ സതര്‍ലാന്‍ഡ് എന്നിവരെ മറികടന്നാണ് അമേലിയ പുരസ്‌കാരം സ്വന്തമാക്കിയത്. നേരത്തെ ഐസിസിയുടെ 2024ലെ മികച്ച വനിതാ ടി20 താരമായും അമേലിയ കെര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2017 മുതലാണ് ഐസിസി റെയ്ചല്‍ ഹെയ്‌ഹോ ഫ്‌ളിന്റ് ട്രോഫി മികച്ച വനിതാ താരങ്ങള്‍ക്കു സമ്മാനിക്കാന്‍ ആരംഭിച്ചത്. പുരസ്‌കാരം നേടുന്ന നാലാമത്തെ മാത്രം താരമാണ് അമേലിയ കെര്‍. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ന്യൂസിലന്‍ഡ് താരവും അമേലിയ തന്നെ. നേരത്തെ ഓസ്‌ട്രേലിയയുടെ എല്ലിസ് പെറി, ഇന്ത്യയുടെ സ്മൃതി മന്ധാന, ഇംഗ്ലണ്ടിന്റെ നാറ്റ് സീവര്‍ ബ്രാന്‍ഡ് എന്നിവരാണ് പുരസ്‌കാരം നേടിയവര്‍.

ന്യൂസിലന്‍ഡിനെ കന്നി ടി20 ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ച മികവടക്കം കഴിഞ്ഞ വര്‍ഷം മൂന്ന് ഫോര്‍മാറ്റിലും അമേലിയ കെര്‍ ഓള്‍ റൗണ്ട് മികവാണ് പുറത്തെടുത്തത്. ലോകകപ്പിലെ താരമായും കെര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ 264 റണ്‍സും 14 വിക്കറ്റുകളും താരം സ്വന്തമാക്കി. ടി20യില്‍ 18 മത്സരങ്ങളില്‍ നിന്നു 387 റണ്‍സും 29 വിക്കറ്റുകളും വീഴ്ത്തി. ടി20 ലോകകപ്പില്‍ മാത്രം താരം 15 വിക്കറ്റുകള്‍ വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT