ഫോട്ടോ: ട്വിറ്റർ 
Sports

സ്റ്റാന്‍ഡില്‍ ആ മുഖം കണ്ട് ഇഗ ഞെട്ടി;  റൊളന്‍ഡ് ഗാരോസില്‍ ബയേണ്‍ സൂപ്പര്‍ താരം 

ബയേണിന്റെ ടോപ് സ്‌കോററും തന്റെ നാട്ടുകാരനുമായ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ സാന്നിധ്യമാണ് ഇഗയെ ഞെട്ടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം വട്ടം മുത്തമിട്ടതിന്റെ സന്തോഷം ഗ്യാലറിയിലെ തന്റെ ടീമിനൊപ്പം ആഘോഷിക്കാനെത്തിയതാണ് ഇഗ ഷ്വാന്‍ടെക്. എന്നാല്‍ ഇവിടെ അപ്രതീക്ഷിതമായൊരു മുഖം കണ്ട് ഇഗ ഞെട്ടി. ബയേണിന്റെ ടോപ് സ്‌കോററും തന്റെ നാട്ടുകാരനുമായ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ സാന്നിധ്യമാണ് ഇഗയെ ഞെട്ടിച്ചത്. 

റോളണ്ട് ഗാരോസില്‍ കോക്കോ ഗഫിനെ ലോക ഒന്നാം നമ്പര്‍ താരമായ ഇഗ നേരിടുന്നത് കാണാന്‍ ലെവന്‍ഡോസ്‌കിയും സ്റ്റാന്‍ഡില്‍ എത്തി. 68 മിനിറ്റില്‍ ജയം പിടിച്ച് കിരീടം ചൂടിയതിന് പിന്നാലെ സ്റ്റാന്‍ഡിലെത്തിയ ഇഗ, ലെവന്‍ഡോസ്‌കിയെ കണ്ട് ഞെട്ടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി. 

അദ്ദേഹം സ്റ്റാന്‍ഡിലുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അറിയാതിരുന്നതില്‍ നന്നായെന്ന് തോന്നുന്നു. അല്ലെങ്കില്‍ അതെന്റെ സമ്മര്‍ദം കൂട്ടിയാനെ. അദ്ദേഹം വന്നതില്‍ ഒരുപാട് സന്തോഷം. അദ്ദേഹം വലിയ ടെന്നീസ് ആരാധകനാണോ അല്ലയോ എന്ന് എനിക്കറിയില്ല....ഇഗ പറഞ്ഞു. 

6-1, 6-3 എന്ന സ്‌കോറിനാണ് ഇഗയുടെ ജയം. തോല്‍വി തൊടാതെയുള്ള ഇഗയുടെ 35ാം മത്സരമായിരുന്നു ഇത്. 21ാം നൂറ്റാണ്ടില്‍ തോല്‍വി അറിയാതെ ഇത്രയും മത്സരങ്ങള്‍ പിന്നിടുന്ന വനിത എന്ന നേട്ടത്തില്‍ വീനസ് വില്യംസിനൊപ്പവും ഇഗ എത്തി.
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT