വനിതാ ടി20 ലോകകപ്പ് കളിച്ച ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ എക്സ്
Sports

സ്‌റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയത് 91,030 ആരാധകര്‍! വനിതാ ടി20 ലോകകപ്പിന് സര്‍വകാല റെക്കോര്‍ഡ്

ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടവും റെക്കോര്‍ഡ് നേട്ടത്തില്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇത്തവണ യുഎഇയില്‍ അരങ്ങേറിയ വനിതാ ടി20 ലോകകപ്പ് കാണികളുടെ പങ്കാളിത്തത്തില്‍ സര്‍വകാല റെക്കോര്‍ഡ് കുറിച്ചതായി ഐസിസി. ടൂര്‍ണമെന്റ് സ്‌റ്റേഡിയങ്ങളില്‍ എത്തി നേരില്‍ കണ്ടവരുടെ മൊത്തം എണ്ണം 91,030 ആണ്. കഴിഞ്ഞ അധ്യായത്തേക്കാള്‍ 30 ശതമാനം വര്‍ധനവ്. ഗ്രൂപ്പ്, സെമി പോരാട്ടങ്ങളിലായി മൊത്തം വന്ന കാണികളുടെ എണ്ണം 69,573.

ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടവും നേട്ടത്തിലെത്തി. ഈ മത്സരം കണാനായി സ്‌റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയത് 15,935 പേര്‍. ഒരു വനിതാ ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ സ്‌റ്റേഡിയത്തില്‍ എത്തി കളി കണ്ടതിന്റെ റെക്കോര്‍ഡാണ് ഈ മത്സരം സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ന്യൂസിലന്‍ഡ് നടാടെ കിരീടം സ്വന്തമാക്കിയ ഫൈനല്‍ പോരാട്ടവും നേട്ടം തൊട്ടു. വനിതാ ലോകകപ്പ് ഫൈനലിലെ ഏറ്റവും കൂടുതല്‍ കാണികള്‍ ഈ പോരിനാണ്. 21,457 പേരാണ് കളി സ്റ്റേഡിയത്തിലെത്തി നേരില്‍ കണ്ടത്. കഴിഞ്ഞ തവണത്തെ ഫൈനലിനെ അപേക്ഷിച്ച് വര്‍ധന 68 ശതമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

അത്യാധുനിക സ്‌കാനിങ്, റേഡിയേഷന്‍, 100 കിടക്കകൾ; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ മാസം 9 ന് നാടിന് സമര്‍പ്പിക്കും

SCROLL FOR NEXT