ഫോട്ടോ: ട്വിറ്റർ 
Sports

'ക്രിസ്റ്റിയാനോ സെലിബ്രേഷന്‍ സെഞ്ചൂറിയനില്‍', സിറാജിന്റെ വിക്കറ്റ് ആഘോഷം വൈറല്‍

ക്രിസ്റ്റിയാനോയുടെ സിയു സെലിബ്രേഷനാണ് സെഞ്ചൂറിയനില്‍ ഇന്ത്യന്‍ പേസറില്‍ നിന്ന് വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: സൗത്ത് ആഫ്രിക്കന്‍ മണ്ണിലെ തന്റെ ആദ്യ വിക്കറ്റ് നേട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്‌റ്റൈലില്‍ ആഘോഷിച്ച് മുഹമ്മദ് സിറാജ്. ക്രിസ്റ്റിയാനോയുടെ സിയു സെലിബ്രേഷനാണ് സെഞ്ചൂറിയനില്‍ ഇന്ത്യന്‍ പേസറില്‍ നിന്ന് വന്നത്. 

മൂന്നാം ദിനം 27 റണ്‍സ് എടുത്ത് നിന്ന സൗത്ത് ആഫ്രിക്കയുടെ ഡസനെ പുറത്താക്കിയ സിറാജിന്റെ ആഘോഷമാണ് വൈറലാവുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവരുടെ സമൂഹമാധ്യമങ്ങളിലൂടെ സിറാജിന്റെ സെലിബ്രേഷന്‍ പങ്കുവെക്കുന്നു. 

സൗത്ത് ആഫ്രിക്കയിലെ ബിസിസിഐ ക്യാമ്പില്‍ സിയു സെലിബ്രേഷന്‍ എത്തിയിരിക്കുന്നു എന്നാണ് സിറാജിന്റെ ഫോട്ടോയ്‌ക്കൊപ്പം പ്രീമിയര്‍ ലീഗ് കുറിച്ചത്. മൂന്നാം ദിനം സെഞ്ചൂറിയനില്‍ ഒരു വിക്കറ്റ് മാത്രമാണ് സിറാജിന് വീഴ്ത്താനായത്.

ബൂമ്രയ്‌ക്കൊപ്പം സിറാജ് ആണ് ബൗളിങ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയത്. മുഹമ്മദ് ഷമിക്ക് മുന്‍പേ സിറാജിന്റെ കൈകളിലേക്ക് കോഹ് ലി പന്തു നല്‍കി. കണങ്കാലിന് പരിക്കേറ്റ് ബൂമ്ര കുറച്ച് സമയത്തേക്ക് ഗ്രൗണ്ട് വിട്ടപ്പോള്‍ ബൂമ്രയുടെ ഓവര്‍ പൂര്‍ത്തിയാക്കാന്‍ എത്തിയതും സിറാജ് ആണ്. 

സൗത്ത് ആഫ്രിക്കയുടെ ആദ്യ മൂന്ന് വിക്കറ്റുകള്‍ ബൂമ്രയും ഷമിയും ചേര്‍ന്ന് വീഴ്ത്തിയ സമയം 34-4ലേക്ക് സൗത്ത് ആഫ്രിക്കയെ വീഴ്ത്തി സിറാജിന്റെ സ്‌ട്രൈക്കും എത്തി. അഞ്ച് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി നിറഞ്ഞ കളിയില്‍ സൗത്ത് ആഫ്രീക്ക 197 റണ്‍സിന് ഓള്‍ഔട്ടായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാജ്യസഭാ സ്ഥാനാര്‍ഥി മിനാക്ഷി നടരാജന്റെ പത്രിക തള്ളി; ആഘോഷമാക്കി ബിജെപി

എഐ സിസ്റ്റത്തിലെ പിഴവ്: 20,000-ത്തിലധികം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് മെറ്റ

സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റില്‍; ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

ഗള്‍ഫില്‍ നിന്ന് യൂറോപ്പിലേക്ക് റെയില്‍ പാത; സൗദിയും തുര്‍ക്കിയും ചരിത്ര കരാറില്‍ ഒപ്പുവെച്ചു

കെട്ടിപ്പിടിത്തത്തിന് പിന്നാലെ സോണിയയുമായി കൂടിക്കാഴ്ച നടത്തി മമത; നിര്‍ണായക നീക്കം

SCROLL FOR NEXT