ind vs nz  pti
Sports

മികച്ച തുടക്കമിട്ട് കിവികള്‍; ബ്രേക്ക് ത്രൂ തേടി ഇന്ത്യ

ഓപ്പണിങില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട്

സമകാലിക മലയാളം ഡെസ്ക്

വഡോദര: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ മികച്ച തുടക്കമിട്ട് ന്യൂസിലന്‍ഡ്. ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേയും ഹെന്റി നിക്കോള്‍സും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. 14 ഓവര്‍ പിന്നിടുമ്പോള്‍ കിവികള്‍ വിക്കറ്റ് നഷ്ടമില്ലാതെ 79 റണ്‍സെന്ന നിലില്‍.

കോണ്‍വെ 35 റണ്‍സും നിക്കോള്‍സ് 42 റണ്‍സുമായും ക്രീസില്‍. ടോസ് നേടി ഇന്ത്യ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചു.

ഇന്ത്യ മൂന്ന് സ്പിന്നര്‍മാരടക്കം ആറ് ബൗളര്‍മാരെയാണ് കളിപ്പിക്കുന്നത്. അര്‍ഷ്ദീപ് സിങിനു പകരം പ്രസിദ്ധ് കൃഷ്ണയും ടീമില്‍ ഇടംപിടിച്ചു. ഹര്‍ഷിത് റാണയും ടീമിലുണ്ട്.

ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഋഷഭ് പന്തിന്റെ പരിക്കാണ് പരമ്പരയിലെ ആദ്യ മത്സരത്തിനു ഇറങ്ങും മുന്‍പ് ഇന്ത്യക്ക് നിരാശയാകുന്നത്. വയറിനേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്. താരം പരമ്പരയില്‍ കളിക്കില്ലെന്നു ഉറപ്പായിട്ടുണ്ട്. നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെയാണ് താരം അസ്വസ്ഥത പ്രകടിപ്പിച്ചത്. പിന്നാലെ നടത്തിയ എംആര്‍ഐ സ്‌കാനിലാണ് പരിക്ക് സ്ഥിരീകരിച്ചത്. താരത്തിനു പകരം മറ്റൊരാളെ ടീമിലെടുക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന പരമ്പരയ്ക്ക് ശേഷം ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ടി20 ലോകകപ്പിനു മുന്നോടിയായുള്ള പരമ്പര എന്ന നിലയില്‍ ഈ മത്സരവും ഇന്ത്യക്ക് നിര്‍ണായകമാണ്.

ഇന്ന്, 14, 18 തീയതികളിലാണ് ഏകദിന പരമ്പരയിലെ പോരാട്ടങ്ങള്‍. എല്ലാ മത്സരങ്ങളും പകല്‍ രാത്രിയാണ്. ഉച്ചയ്ക്ക് ഒന്നര മുതല്‍ക്കാണ് പോരാട്ടം.

ഇന്ത്യ ഇലവന്‍: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

ind vs nz: Devon Conway and Henry Nicholls are forming a terrific opening partnership for New Zealand in the first ODI against India in Vadodara.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിസന്ധിക്കിടെ ആശ്വാസം; ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്റെ അനുമതി

'വാക്കിനേക്കാൾ പ്രവൃത്തിക്ക് പ്രാധാന്യം നൽകുന്ന വ്യക്തി, രാജ്യത്തെ അമ്മയെപ്പോലെ സ്നേഹിക്കുന്നയാൾ'; മോദിയെ പ്രശംസിച്ച് മോഹൻലാൽ

ചാഞ്ചാടി സ്വര്‍ണവില; 1,19,000ല്‍ താഴെ

ബ്ലഡ് ബാത്ത് തുടര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 900 പോയിന്റ് ഇടിഞ്ഞു; 75,000ലേക്ക്, രൂപയ്ക്ക് 31 പൈസയുടെ നഷ്ടം

ആരുടേയും ഒരു സാമ്പത്തിക വിഷയത്തിലും ഇടപെട്ടിട്ടില്ല, അപമാനിക്കാന്‍ ശ്രമം: കടകംപള്ളി സുരേന്ദ്രന്‍

SCROLL FOR NEXT