India A vs Pakistan A Clash in Bangkok Offers Fans Rain-Free Action file
Sports

പൂരത്തിന് മുമ്പേ സാമ്പിൾ വെടിക്കെട്ട്; വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യും

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്ന മറ്റൊരു മത്സരം കൂടി ഇന്ന് നടക്കുന്നുണ്ട്. ആ മത്സരത്തിൽ മഴ വില്ലനാകില്ലെന്നാണ് കണക്ക് കൂട്ടൽ.

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം മഴ മൂലം നടക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. ആ മത്സരം നഷ്ടപ്പെട്ടാലും ആരാധകർ വിഷമിക്കേണ്ട. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്ന മറ്റൊരു മത്സരം കൂടി ഇന്ന് നടക്കുന്നുണ്ട്. ആ മത്സരത്തിൽ മഴ വില്ലനാകില്ലെന്നാണ് കണക്ക് കൂട്ടൽ.

വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ എ- പാകിസ്ഥാന്‍ എ പോരാട്ടം ആരംഭിച്ചു. ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ഓൾറൗണ്ടർ രാധാ യാദവിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം മിന്നു മണിയുമുണ്ട്. ബാങ്കോക്കിലെ ടെർഡ്തായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനൊപ്പം ഗ്രൂപ്പ് എയിലാണ് പാകിസ്ഥാന്‍ എ ടീം. യുഎഇ, നേപ്പാള്‍ ടീമുകളാണ് ശേഷിക്കുന്നവ.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എ വനിതാ ടീം യുഎഇക്കെതിരെ ഏഴ് വിക്കറ്റിന്റെ പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യൻ ടീമിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് നേടാനേ സാധിച്ചുള്ളൂ. 131 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ യുഎഇ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. യുഎഇ ക്യാപ്റ്റൻ ഈഷ ഓസ 61 പന്തിൽ പുറത്താകാതെ 72 റൺസ് നേടി മുന്നിൽ നിന്ന് നയിച്ചതോടെ യുഎഇ ഏഴ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്.

India A vs Pakistan A Clash in Bangkok Offers Fans Rain-Free Action

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി ഒളിച്ചുകളി പറ്റില്ല, യുവതീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ ?'; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് വിഡി സതീശന്‍

'യുവതീ പ്രവേശനത്തില്‍ യുഡിഎഫിന് ഒറ്റ നിലപാടേ ഉള്ളൂ, അയ്യപ്പസംഗമത്തിന്റെ പേരില്‍ നടന്നത് വലിയ കൊള്ള'

'കട്ടിങ് സൗത്ത്' ക്യാംപെയ്‌നെതിരെ ധര്‍മ്മ ജാഗരണ്‍, തിരുനാവായ മഹാമാഘം വന്‍വിജയം; 100 കോടിയിലേറെ രൂപയുടെ വ്യാപാരം: സ്വാമി ആനന്ദവനം ഭാരതി

വർക്ക്ഔട്ടിന് ശേഷം ഓരോ തവണയും തലമുടി കഴുകണോ?

'ഹിന്ദുധര്‍മ്മം രാഷ്ട്രീയ പാര്‍ട്ടികള്‍ കൂട്ടിയാല്‍ കൂടില്ല, കമ്മ്യൂണിസ്റ്റുകാര്‍ ധാര്‍മ്മികരല്ല; കമ്മ്യൂണിസം പറയുന്നത് നശിപ്പിച്ച് കൊണ്ട് നേടാം എന്നാണ്'

SCROLL FOR NEXT