Abhishek Sharma, India vs West Indies 3rd T20I x
Sports

അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

അഭിഷേക് 30 പന്തില്‍ 69 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഇന്‍ഡോര്‍: മൂന്നാം ടി20 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനു മുന്നില്‍ 224 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 223 റണ്‍സില്‍ എല്ലാവരും പുറത്തായി. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി കളം വാണ അഭിഷേക് ശര്‍മയുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. ഇഷാന്‍ കിഷന്‍, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, അവസാന ഓവറില്‍ 3 ഫോറുകള്‍ സഹിതം 6 പന്തില്‍ 13 റണ്‍സെടുത്ത് പ്രിന്‍സ് യാദവ് എന്നിവരുടെ അവസരോചിത ഇന്നിങ്‌സുകളും ഇന്ത്യക്ക് ബലമായി.

ടോസ് നേടി വിന്‍ഡീസ് ബൗളിങ് എടുക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ് തിളങ്ങാനായില്ല. താരം 3 റണ്‍സുമായി പുറത്തായി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. താരം 2 പന്തില്‍ 1 റണ്‍സുമായി പുറത്തായി.

18 പന്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ കളം വാണു. 4 വീതം സിക്‌സും ഫോറും സഹിതമാണ് അഭിഷേക് 50 കടന്നത്. 30 പന്തില്‍ 5 സിക്‌സും 6 ഫോറും സഹിതം അഭിഷേക് 69 റണ്‍സുമായി മടങ്ങി.

തിലക് വര്‍മ 16 പന്തില്‍ 4 ഫോറുകള്‍ സഹിതം 28 റണ്‍സെടുത്തു. നിതീഷ് 14 പന്തില്‍ 3 ഫോറുകള്‍ സഹിതം 21 റണ്‍സും അക്ഷര്‍ പട്ടേല്‍ 14 പന്തില്‍ 20 റണ്‍സും എടുത്തു. അര്‍ഷ്ദീപ് 8 പന്തില്‍ 11 റണ്‍സും കണ്ടെത്തി.

വിന്‍ഡീസിനായി റോസ്റ്റന്‍ ചേസ്, ഷമര്‍ ജോസഫ്, ഷമര്‍ സ്പ്രിങര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ നേടി. കീമോ പോള്‍, ഗുഡാകേഷ് മോട്ടി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

India have posted a big score of 223 at the Holkar Stadium in Indore after being asked to bat first. Abhishek Sharma scored a blistering 69 while Roston Chase, Shamarh Joseph and Shamar Springer picked up 2 wickets apiece

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!